Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

'കുടുംബം പോറ്റാന്‍ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന്‍ വിമാനം കേറിയവരും ഗര്‍ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്‍. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്‍ജിയൊന്നും കണ്ടിട്ടില്ലല്ലോ...' കോവിഡ് ബാധിതരായവരോട് സമൂഹം മുഖം തിരിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി ഡോ. ഷിംന അസീസ് രംഗത്ത്

10 JUNE 2020 01:33 PM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കോവിഡ് ബാധിതരായവരോട് സമൂഹം മുഖം തിരിക്കുന്ന ഒരുപാട് സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. 108 ആംബുലന്‍സില്‍ വരുന്നവരെ മുഴുവന്‍ വല്ല സാമൂഹ്യദ്രോഹികളെയും കാണുന്ന പോലെ കാണരുത്. കുടുംബം പോറ്റാന്‍ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന്‍ വിമാനം കേറിയവരും ഗര്‍ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്‍. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്‍ജിയൊന്നും കണ്ടിട്ടില്ലല്ലോ.- എന്ന് ഷിംന ഫേസ്ബുക്കില്‍ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

കോവിഡ് പോസിറ്റീവ് ആകുകയെന്നതിന് ഒരു മഹാരോഗിയായെന്നോ മഹാപാതകം ചെയ്‌തെന്നോ അര്‍ത്ഥമില്ല. കോവിഡ് പോസിറ്റീവ് ആയവര്‍ നിലവില്‍ കേരളത്തില്‍ ആശുപത്രിയില്‍ തന്നെയാണുള്ളത്. അവരവിടെ സുരക്ഷിതരാണ്, പുറത്തേക്ക് കാറ്റ് കൊള്ളാന്‍ ഇറങ്ങി പോകൂല. അവരെക്കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരില്ല.

രോഗപ്പകര്‍ച്ചയുടെ സാധ്യത തടയുന്നതിന് വേണ്ടിയാണ് രാജ്യത്തിന് പുറത്ത് നിന്ന് വന്നവരോടും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരോടും സമ്പര്‍ക്കത്തിലൂടെ രോഗം വരാന്‍ സാധ്യതയുള്ളവരോടും ക്വാറന്റീനില്‍ ഇരിക്കാന്‍ പറയുന്നത്. ക്വാറന്റീന്‍ അഥവാ സമ്പര്‍ക്കവിലക്ക് വല്ല്യ സുഖമുള്ള പരിപാടിയുമല്ല. പ്രത്യേകിച്ച് താമസിക്കുന്ന വീട്ടിനകത്ത് തന്നെ ദൂരം പാലിച്ച് നെടുവീര്‍പ്പിടുന്ന കുടുംബാംഗങ്ങള്‍ ഉണ്ടെങ്കില്‍. സങ്കടോം ബിപി കൂടലുമൊക്കെ ആര്‍ക്കായാലും വന്ന് പോകും.

നിങ്ങളുടെ നാട്ടില്‍ ആരെങ്കിലും വീട്ടില്‍ ക്വാറന്റീനിലോ പോസിറ്റീവായി ആശുപത്രിയിലോ ഉണ്ടെങ്കില്‍ അവരുമായി ശാരീരിക അകലം പാലിക്കുന്നത് തന്നെയാണ് ശരി. അവരെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതും വല്ല സാധനങ്ങളോ സഹായങ്ങളോ ആവശ്യമുണ്ടെങ്കില്‍ എത്തിച്ച് കൊടുക്കുന്നതുമാണ് ശരി. അവരെ ഒറ്റപ്പെടുത്തുന്നത് എന്തിനാണ്? അകന്ന് നിന്ന് കൊണ്ട് അടുക്കേണ്ട നേരമാണ്, മനശ്ശക്തി പകരേണ്ടവരാണ് അയല്‍ക്കാര്‍.

അല്ലാതെ, 108 ആംബുലന്‍സില്‍ വരുന്നവരെ മുഴുവന്‍ വല്ല സാമൂഹ്യദ്രോഹികളെയും കാണുന്ന പോലെ കാണരുത്. കുടുംബം പോറ്റാന്‍ അക്കരെ പോയവരോടും രണ്ടക്ഷരം പഠിക്കാന്‍ വിമാനം കേറിയവരും ഗര്‍ഭിണികളുമൊക്കെ ഉണ്ട് കൂട്ടത്തില്‍. പ്രവാസിയുടെ പണം യഥേഷ്ടം കൈപ്പറ്റി പണിതത് കൂടിയാണ് നമ്മുടെ നാടിന്റെ നട്ടെല്ല്. അവരുടെ കാശിനോട് ഈ അലര്‍ജിയൊന്നും കണ്ടിട്ടില്ലല്ലോ.

ഇവരുടെ പേരും വിലാസവും ഫോട്ടോയുമടക്കം തത്തിക്കളിക്കുന്ന വാട്ട്‌സ്ആപ് ഗ്രൂപ്പുകള്‍. ഇതൊക്കെ അയക്കുന്നവര്‍ക്ക് കോവിഡ് വരാത്തതിന്റെ അഹങ്കാരമാണോ? അതോ വെര്‍തേ ഒരു മനസ്സുഖമോ? കൊറോണ വൈറസിന് കയ്യേറാന്‍ പറ്റാത്ത വിശിഷ്ടദേഹമാണ് നിങ്ങളുടേതെന്ന വല്ല ധാരണയും ഉണ്ടോ നിങ്ങള്‍ക്ക്?

എല്ലാവര്‍ക്കും കൊടുക്കേണ്ടത് സമാധാനവും ബഹുമാനവുമാണ്. അന്യനാട്ടീന്ന് ജോലി നഷ്ടപ്പെട്ടോ വിസ കഴിഞ്ഞോ രോഗിയായോ വിമാനത്തില്‍ വന്നിറങ്ങീട്ട് എല്ലാരും രണ്ട് മീറ്റര്‍ അപ്പുറം നിന്ന് പേരിന് മാത്രം മിണ്ടി ക്വാറന്റീനില്‍ പറഞ്ഞ് വിടുന്നതും പോരാഞ്ഞിട്ട്, പൊടിയടിച്ച് തുമ്മിയാല്‍ പോലും കോവിഡാണോന്ന് ആധി പിടിക്കുന്ന പ്രവാസികള്‍ !! പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കം കൊണ്ട് ക്വാറന്റീനില്‍ പോയവരുടെ മാനസികാവസ്ഥയാണേല്‍ അതിലും ദയനീയം.

ഇതിപ്പോള്‍ ഒന്നിലേറെ പേരായി ഈ 'വാട്ട്‌സ്ആപ് ഫേക്ക് മെസേജ് സെലിബ്രിറ്റി സ്റ്റാറ്റസ്' കാര്യം പറയുന്നു. കോവിഡ് പോസിറ്റീവ് ആയ ശേഷം രോഗം മാറി സുഖമായി തിരിച്ചു വരുന്നത് വരെയുള്ളതിലും വലിയ പരീക്ഷണമാണ് പല നാട്ടുകാരും ആ സാധുക്കള്‍ക്ക് പകരം നല്‍കുന്നത്.

പരിസരപ്രദേശത്ത് രോഗം റിപ്പോര്‍ട്ട് ചെയ്‌തെങ്കില്‍ രോഗിയുടെ പേര് പോലും പറയാതെ തന്നെ ആ വിവരം പരസ്പരം കൈമാറാം, ജാഗരൂഗരാകാന്‍ പറയാം. പേര് പറഞ്ഞാല്‍ മാത്രം ഫലിക്കുന്ന വഴിപൊടൊന്നുമല്ലിത്. കാര്യം നടന്നാല്‍ മതി.

അല്ലാതെ, അപ്പുറത്തെ വീട്ടിലുള്ളവരുടെ അഭിമാനവും സ്വകാര്യതയും ഹനിക്കാമെന്നല്ല. എന്തൊരു വേദനയുളവാക്കുന്ന, ദ്രോഹിക്കുന്ന വോയ്‌സുകളാണ് വാട്ട്‌സ്ആപില്‍ പറക്കുന്നത്. എങ്ങനെ സാധിക്കുന്നെന്നാണ്...

നിങ്ങള്‍ക്ക് വേറെ പണിയില്ലെങ്കില്‍ ബാക്കിയുള്ളോര്‍ടെ മൂര്‍ദ്ധാവില്‍ അടിച്ചാണോ സായൂജ്യം തേടേണ്ടത്?

യാതൊരു അടിസ്ഥാനവുമില്ലാതെ സ്വന്തം ഫോട്ടോയും തന്നെയും കുടുംബത്തെയും കുറിച്ചുള്ള ' അയിത്തം സൃഷ്ടിപ്പ് മെസേജും' വായില്‍ തോന്നിയ പച്ചക്കള്ളവും നാട്ടില്‍ വൈറലായാല്‍ അവനവന്റേയും കുടുംബത്തിന്റേയും വേദന എത്ര കാണുമെന്ന് വെറുതേ ഒന്നാലോചിച്ച് നോക്കുന്നത് നല്ലതാ.

കോവിഡ് പോലും പൊള്ളി ചത്ത് പോകുന്ന ജാതി വാട്ട്‌സ്ആപ് പരോപകാര കഥാകൃത്ത് വിഷങ്ങള്‍ !!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (2 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (11 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (24 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (41 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 hours ago)

Malayali Vartha Recommends