കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി മരിച്ച സംഭവത്തില് അന്വേഷണം തുടങ്ങി! നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്ന് ആവര്ത്തിച്ച് കുടുംബം

കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി മരിച്ച സംഭവത്തില് അന്വേഷണം തുടങ്ങി.
കാഞ്ഞിരപ്പള്ളി സ്വദേശി അഞ്ജു ഷാജിയുടെ മരണത്തിലാണ് എംജി സര്വകലാശാലയും പൊലീസും അന്വേഷണം ആരംഭിച്ചത്.
കോപ്പിയടിച്ചെന്ന പേരില് അഞ്ജുവിനെ ഒരു മണിക്കൂര് ക്ലാസിലിരുത്തിയ സാഹചര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബിവിഎം കോളേജിലെത്തിയ സിന്ഡിക്കേറ്റ് ഉപസമിതി അറിയിച്ചു.
അഞ്ജുവിന്റെ കയ്യക്ഷരം അടക്കം പരിശോധിക്കാന് ഒരുങ്ങുകയാണ് പൊലീസ്. നന്നായി പഠിക്കുന്ന അഞ്ജു കോപ്പിയടിക്കില്ലെന്നാണ് കുടുംബം ആവര്ത്തിച്ച് പറയുന്നത്.
സര്വ്വകലാശാല നിയമം അനുസരിച്ചേ പ്രവര്ത്തിച്ചിട്ടുള്ളൂവെന്ന് ചേര്പ്പുങ്കല് ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതരും പറയുന്നു.
ഈ സാഹചര്യത്തിലാണ് കോപ്പിയടി വിവാദത്തില് അന്വേല്ണം ശാസ്ത്രീയമാക്കാന് പൊലീസ് ഒരുങ്ങുന്നത്. ശാസ്ത്രീയമായ കയ്യക്ഷര പരിശോധന നടത്താനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























