Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കടുംകൈ ഡിസ്ചാര്‍ജ് ആവാനിരിക്കെ ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു

10 JUNE 2020 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു. ചികിത്സയിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച 33കാരനാണ് മരിച്ചത്. നെടുമങ്ങാട് ആനാട് സ്വദേശിയാണ്. ഇന്നലെ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ഇദ്ദേഹത്തെ തിരികെ എത്തിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്ന് അദ്ദേഹം ഡിസ്ചാര്‍ജ് ആവാനിരുന്നതായിരുന്നു. അദ്ദേഹത്തിന്‍്റെ രണ്ട് കൊവിഡ് ടെസ്റ്റുകളും നെഗറ്റീവ് ആയിരുന്നു.

കടുത്ത മദ്യാസക്തിയുള്ള ഇയാള്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നു. വിത്ത്ഡ്രോവല്‍ സിന്‍ഡ്രോമാണ് ഏറെ ദിവസങ്ങളായി ഇയാള്‍ക്കുണ്ടായിരുന്നത്. ആശുപത്രി ജീവനക്കാരോടടക്കം നിസഹകരണവും ഇയാളുടെ ഭാഗത്തുനിന്നുണ്ടായുരുന്നു. തമിഴ്‌നാട്ടില്‍നിന്നു മദ്യം വാങ്ങാന്‍ പോയതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു. കൂട്ടുകാരോടൊത്ത് മദ്യപിക്കുന്നതിനിടെ കുഴഞ്ഞുവീണ ഇയാളെ കഴിഞ്ഞ മാസം 28-ന് രാത്രിയിലാണ് ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയത്.

സ്ഥിരമായി മദ്യപിക്കുന്നവർക്ക്, മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുകയോ പൂർണമായി നിർത്തുകയോ ചെയ്യുന്ന അവസരത്തിൽ, അനുഭവപ്പെടുന്ന ലക്ഷണങ്ങളാണ് ആൽക്കഹോൾ വിത്ത്ഡ്രോവൽ സിൻഡ്രോം. ഇത്തരം ആളുകളിൽ, അവരുടെ കേന്ദ്രനാഡീവ്യൂഹം (സി‌എൻഎസ്) ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യത്തോട് പരിചിതമായിരിക്കുകയും മദ്യം തലച്ചോറിന്റെ പ്രവർത്തനങ്ങളെ ദുർബലമാക്കുന്നതിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്നു. മദ്യത്തിന്റെ അളവ് പെട്ടെന്ന് കുറയുമ്പോൾ, തലച്ചോറിന് കണക്കിലേറെ പ്രസരിപ്പ് ലഭിക്കുകയും ആൽക്കഹോൾ വിത്ത്ഡ്രോവൽ സിൻഡ്രോമിന് കാരണമാവുകയും ചെയ്യുന്നു.

മദ്യം അമിതമായി ഉപയോഗിച്ചിരുന്ന അഒരാൾക്ക് മദ്യം ലഭ്യമാകാതിരിക്കുമ്പോൾ, ന്യൂറോൺ റെസപ്റ്ററുകളുടെ പ്രതികരണം കുറയുകയും അസന്തുലിതാവസ്ഥയിലേക്ക് നയിക്കപ്പെടുകയും ചെയ്യും. ഇത് ന്യൂറോട്രാൻസ്മിറ്ററുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതു മൂലം തലച്ചോറിൽ ഹൈപ്പർഎക്സൈറ്റബിലിറ്റി എന്ന അവസ്ഥ ഉണ്ടാകുന്നു. അസ്വസ്ഥത, അരോചകത്വം, വിറയൽ, സന്നി തുടങ്ങിയ വിത്ത്ഡ്രോവൽ ലക്ഷണങ്ങൾക്ക് ഇത് കാരണമാകുന്നു.

ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്സ് പേ വാര്‍ഡില്‍ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അധികൃതര്‍ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ആത്മഹത്യ കാരണം സംബന്ധിച്ചോ, ആരോഗ്യ നില സംബന്ധിച്ചോ ആശുപത്രി അധികൃതര്‍ ഒദ്യോഗിക വിശദീകരണം നല്‍കാന്‍ തയ്യാറായിട്ടില്ല.

ഇന്നലെയാണ് കൊവിഡ് ബാധിതനായ ഇദ്ദേഹം ആശുപത്രി അധികൃതരുടെ കണ്ണ് വെട്ടിച്ച്‌ കടന്നുകളഞ്ഞത്. കൊവിഡ് രോഗികള്‍ക്ക് ധരിക്കാന്‍ നല്‍കുന്ന വസ്ത്രത്തോടെ ആനാട്ടെ വീട്ടു പരിസരത്തെത്തിയ ഇദ്ദേഹത്തെ നാട്ടുകാര്‍ തടയുകയായിരുന്നു. അധികൃതരെത്തി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന്‍്റെ രണ്ട് കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവാണെന്നും ഡിസ്ചാര്‍ജ് ചെയ്യാന്‍ ഇരുന്നതാണെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊവിഡ് രോഗിയുടെ ആത്മഹത്യാ ശ്രമം.

മെഡിക്കല്‍ കോളജില്‍ ഗുരതരമായ സുരക്ഷ വീഴ്ച്ച തുടര്‍ക്കഥയാകുകയാണെന്ന ആരോപണം നിലനിൽക്കുകയാണ്. എന്നാല്‍ ആവശ്യമായ നടിപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനമുയര്‍ന്ന് കഴിഞ്ഞു. ഇന്നലെ തന്നെ ഇക്കാര്യത്തില്‍ അന്വേഷണത്തിന് ആരോഗ്യമന്ത്രി ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് അദ്ദേഹം മരണപ്പെട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (1 minute ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (10 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (23 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (40 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 hours ago)

Malayali Vartha Recommends