മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു; സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷാണ് മരിച്ചത്

മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചതായി റിപ്പോർട്ട്. സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷാണ് മരിച്ചത്. 56 വയസ്സാണ്. ഇദ്ദേഹം മേയ് 28ന് ആണ് സാനിറ്റൈസർ കുടിച്ചത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് ആരോഗ്യനില വഷളായാതിനെ തുടർന്ന് മരണപ്പെടുകയും ചെയ്തു. സംഭവത്തിൽ നോർത്ത് പൊലീസ് കേസ് എടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























