കോവിഡ് രോഗികളുടെ എണ്ണം വര്ദ്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കര്ശനമാക്കാന് മന്ത്രിസഭ യോഗം

കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്ദ്ധിക്കുന്ന സാഹചര്യത്തില് നിയന്ത്രണങ്ങള് കര്ശനമാക്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പുതിയതായി ഇനി ഇളവുകളൊന്നും നല്കാന് സാധ്യതയില്ലെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്. സാമൂഹ്യ വ്യാപനം ഒഴിവാക്കാന് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തണമെന്നുള്ള അഭിപ്രായമാണ് മന്ത്രിസഭയില് നിന്നും ഉയര്ന്നു വന്നത്.
ഇതര സംസ്ഥാനങ്ങളില് നിന്നു വരുന്നവരെ കര്ശനമായി പരിശോധന നടത്താനും നിശ്ചയിച്ചിട്ടുണ്ട്. കേന്ദ്ര സര്ക്കാര് അനുവദിച്ചിട്ടുള്ള ഇളവുകള് അല്ലാതെ കൂടുതലായി ഇളവുകളൊന്നും ഇനി പ്രഖ്യാപിക്കേണ്ടന്നാണ് ഇപ്പോഴുള്ള തീരുമാനം.അതേസമയം, മന്ത്രിസഭായോഗത്തില് തിരുവനന്തപുരം കാസര്ഗോഡ് അതിവേഗ റെയില്പ്പാത അലൈന്മെന്റ് മാറ്റത്തിന് അംഗീകാരം ലഭിച്ചു. കൊയിലാണ്ടി മുതല് ധര്മ്മടം വരെയുള്ള അലൈന്മെന്റാണ് മാറ്റിയിട്ടുള്ളത്.
https://www.facebook.com/Malayalivartha



























