പൂട്ടിയ ഇന്ത്യാവിഷനെ എന്‍ഡിറ്റിവിയെ കൊണ്ട് തുറപ്പിക്കാന്‍ ശ്രമം, മുനീറിന്റെ കെടുകാര്യസ്ഥതയാണ് ജീവനക്കാര്‍ വഴിയാധാരമാകാന്‍ കാരണമായതെന്ന് ആരോപണം

ഇന്ത്യാവിഷന്‍ ടെലിവിഷന്‍ ചാനല്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രി എം. കെ മുനീര്‍ ശ്രമം തകൃതിയാക്കി. എന്‍ഡിറ്റിവിയെ കൊണ്ട് ചാനലിന്റെ ഷെയര്‍ എടുപ്പിക്കാനാണ് ശ്രമം. അതേസമയം ഇന്ത്യാവിഷനിലെ ജീവനക്കാരെ വഴിയാധാരമാക്കിയത് മുനീറിന്റേയും ജമാലുദ്ദീന്‍ ഫാറൂഖിയുടെയും കെടുകാര്യസ്ഥതയാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
എം.വി നികേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇന്ത്യാ വിഷന്‍ കേരളത്തില്‍ തുടക്കമിട്ടത് വാര്‍ത്താമാധ്യമ രംഗത്തെ വിസ്‌ഫോടനാത്മകമായ നവ ശൈലിക്കാണ്. അന്ന് ഏഷ്യാനെറ്റിന്റെ ഡല്‍ഹി ലേഖകനായിരുന്ന നികേഷ് കുമാറിനെ സിഇഒയാക്കി എംകെ മുനീര്‍ ചാനല്‍ തുടങ്ങിയപ്പോള്‍ കുഞ്ഞാലിക്കുട്ടി പോലും അത്ഭുതപ്പെട്ടു. ആദ്യകാലത്ത് മുനീറിനെതിരായ വാര്‍ത്തകള്‍ ഇന്ത്യാവിഷനില്‍ കണ്ട് കേരളം ഞെട്ടി. തൊട്ടു പിന്നാലെ സിഇഒ നികേഷ് കുമാറിന്റെ പിതാവ് എം.വി രാഘവനെതിരെയും വാര്‍ത്തകള്‍ വന്നു.
പി.കെ കുഞ്ഞാലിക്കുട്ടി ആരോപണ വിധേയനായ കോഴിക്കോട് ഐസ്‌ക്രീം പെണ്‍വാണിഭം ചാനലില്‍ വന്നതോടെ കേരളം കൂടുതല്‍ ഞെട്ടി. മുനീറിനെതിരെ ഇത് ലീഗിനുള്ളില്‍ പടയൊരുക്കത്തിന് കാരണമായി. എന്നാല്‍ തനിക്ക് ചാനലിന്റെ ദൈനം ദിന നടത്തിപ്പുമായി ബന്ധമില്ലെന്ന് പറഞ്ഞ് മുനീര്‍ തടിയൂരി.
പിന്നീട് ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ മുനീര്‍ ബിജു മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ റജീന വിഷയത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതോടെ ചാനല്‍ വാര്‍ത്തകളില്‍ നിറഞ്ഞു കുഞ്ഞാലിക്കുട്ടിക്ക് കരിപ്പൂരില്‍ നല്‍കിയ സ്വീകരണത്തിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തര്‍ക്ക് മര്‍ദ്ദനമേറ്റത്. അങ്ങനെ മുനീറിന്റെ ഏറ്റും വലിയ ശത്രുവായി കുഞ്ഞാലിക്കുട്ടി മാറി. പിന്നീട് നികേഷും ജമാലുദ്ദീന്‍ ഫാറൂഖിലൂടെ തെറ്റി. ഇതിനുശേഷം ബഷീര്‍ ചുമതലയേറ്റു. ബഷീറും ഫാറൂഖിയും അകന്നു. പിന്നീട് ഡല്‍ഹി ലേഖകനായിരുന്ന ദിലീപ് ചുമതലയേറ്റു.
ഏതായാലും ഇന്ത്യാവിഷന്‍ മലയാളി പ്രേഷകനെ സംബന്ധിച്ചടത്തോളം ഒരു വികാരമാണ് അന്നും ഇന്നും. അതിന്റെ പുനര്‍ജനിക്കായി കേരളം കാത്തിരിക്കുന്നു . കാരണം, പ്രതിജ്ഞാബദ്ധരായ പൊതു പ്രവര്‍ത്തനത്തിന്റെ ഇടം പൂര്‍ണമായും അവസാനിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha