ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം. ചന്ദ്രബോസിനെ വകവരുത്തുമെന്ന് നിഷാം മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. നിഷാമിന്റേതടക്കം അസമയത്തു വരുന്ന വാഹനങ്ങള്‍ തടഞ്ഞതാണ് കാരണം.
രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു വരുന്ന വാഹനങ്ങള്‍ തടയണമെന്ന് ചന്ദ്രബോസ് മറ്റു സെക്യൂരിറ്റി ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് നിഷാമിന്റേതടക്കം രാത്രി വൈകി വരുന്ന വാഹനങ്ങള്‍ തടയുകയും ചെയ്തു. ഇതാണ് നിഷാമിനെ പ്രകോപിപ്പിച്ചത്. 15 സാക്ഷികള്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.
കുന്നംകുളം മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു, അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍മാരായ റോബ്‌സണ്‍ പോള്‍, ടി.എസ്. രാജന്‍, സലില്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലാണു കുറ്റപത്രം തയാറാക്കിയത്.
ദൃക്‌സാക്ഷികളുടെ മൊഴി, ശാസ്ത്രീയ തെളിവുകള്‍, ഫൊറന്‍സിക് പരിശോധനാ ഫലങ്ങള്‍ എന്നിങ്ങനെ തെളിവുകള്‍ വേര്‍തിരിച്ചാണു കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. 108 സാക്ഷികളും 32 ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha