ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്, ബിജുരമേശിന്റെ ഹാര്‍ഡ് ഡിസ്‌ക്ക് തെളിവായി സ്വീകരക്കണമോയെന്ന് വിജിലന്‍സ് നിയമോപദേശം തേടി

ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ സാഹചര്യ തെളിവുകള്‍ മാത്രമാണുള്ളതെന്നും വിജിലന്‍സ് പറയുന്നു. ബിജുരമേശ് കോടതിയില്‍ സമര്‍പ്പിച്ച ഹാര്‍ഡ് ഡിസ്‌ക്ക് തെളിവായി സ്വീകരക്കണമോയെന്ന് കാര്യത്തില്‍ വിജിലന്‍സ് നിയമോപദേശം തേടി. ബാര്‍ക്കോഴയില്‍ കെ.എം.മാണിക്കെതിരെ വ്യക്തമായ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടപോയ വിജിലന്‍സാണ് ഇപ്പോള്‍ നിലപാട് മാറ്റുന്നത്. സാഹചര്യതെളിവുകള്‍ മാത്രമാണ് മാണിക്കെതിരെയുള്ളതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മാണിക്ക് കോഴ നല്‍കാന്‍ പണം പിരിക്കുകയും തിരുവനന്തപുരത്തെ വീട്ടിലെത്തിക്കുകയും ചെയ്തുവെന്നാണ് ബിജു രമേശിന്റെ മൊഴി. ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പൊതി മാണിയുടെ വീട്ടിനുള്ളില്‍ കയറി കൊടുത്തുവെന്നാണ് ബിജുവിന്റെ െ്രെഡവര്‍ അമ്പിളിയുടെ മൊഴി. മാണിക്ക് കൊടുക്കാനായി പിരിച്ച പണവുമായി ബാറുമട ജോണ്‍ കല്ലാട്ട് പലായിലെ വീട്ടിലെക്ക് പോയെന്ന് സാജുഡോമനിക്കും മൊഴി നല്‍കി. മൂന്നു മൊഴികളും കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധൂകരിക്കുന്നതല്ലെന്ന് വിജിലന്‍സ് പറയുന്നു. സാഹചര്യ തെളിവുകള്‍ മാത്രമാണിതെന്ന് വിജിലന്‍സ് പറയുന്നു.
പ്രധാനസാക്ഷിയായ ബിജുരമേശിന്റെ രഹസ്യമൊഴിമാത്രമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് രണ്ടുപേരുടെയും രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടി തുടങ്ങിയിട്ടില്ല. ഇതു തന്നെ നിലപാട് മാറ്റത്തിന്റെ സൂചനയാണ്. രഹസ്യമൊഴിക്കൊപ്പം ബിജുരമേശ് കോടതിയില്‍ നല്‍കിയ ഹാര്‍ഡ് ഡിസ്‌ക്ക് പ്രധാധ തെളിവായി സ്വീകരക്കണമോയെന്ന് കാര്യത്തില്‍ വിജിലന്‍സ് നിയമപോദേശം തേടി. ഇലക്ട്രോണിക് തെളിവ് നല്‍കുന്നയാള്‍ സ്വന്തം സത്യവാങ്മൂലം സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൊറന്‍സിക് പരിശോധന.
ബിജുരമേശ് ഈ ഹാര്‍ഡ് ഡിസ്‌ക്ക് നേരത്തെയും ഉപയോഗിക്കുകയും എഡിറ്റ് ചെയ്ത ഭാഗങ്ങള്‍ വിജിലന്‍സിന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശബ്ദരേഖ പ്രധാന തെളിവാക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാണിക്കു പിന്നാലെ കെ.ബാബു ഉള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ക്കെതിരെ കൂടി കോഴ ആരോപണം വന്നതോടെയാണ് ബാര്‍ക്കോഴ കേസില്‍ കുറ്റപത്രം ഉള്‍പ്പെടെയുള്ള കാര്യത്തില്‍ നിന്നും വിജിലന്‍സിന്റെ പിന്നോട്ടുപോക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha