ഹ്രസ്വ സന്ദര്ശനത്തിനായി കേരളത്തിലെത്തുന്നവര്ക്ക് സംസ്ഥാന സര്ക്കാര് പുതിയ മാര്ഗനിര്ദേശം പുറത്തിറക്കി

ഹ്രസ്വ സന്ദര്ശനത്തിനായി കേരളത്തിലെത്തുന്നവര്ക്ക് സംസ്ഥാന സര്ക്കാര് പുതിയ മാര്ഗനിര്ദേശം പുറത്തിറക്കി. ഏഴുദിവസത്തില് കൂടുതല് ഇവര് സംസ്ഥാനത്ത് തങ്ങിയാല് ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്ക്കെതിരെ കേസെടുക്കും. കേരളത്തിലേക്കെത്തുന്ന ഉദ്യോഗസ്ഥര്, പ്രഫഷനലുകള് എന്നിവര്ക്കാണ് നേരത്തേ ക്വാറന്റീനില് ഇളവ് അനുവദിച്ചിരുന്നത്.
പുതിയ ഉത്തരവില് വിദ്യാര്ഥികള്ക്കും ഇളവ് നല്കിയിട്ടുണ്ട്. പരീക്ഷ എഴുതാന് വരുന്നവരും ഏഴുദിവസത്തില് കൂടുതല് സംസ്ഥാനത്ത് തങ്ങാന് പാടില്ല. പരീക്ഷ തീയതിയുടെ മൂന്നുദിവസം മുമ്പ് വരെയും പരീക്ഷതീയതിക്ക് മൂന്നുദിവസത്തിന് ശേഷവും കേരളത്തില് തങ്ങാം. കേരളത്തിലേക്ക് ഹ്രസ്വ സന്ദര്ശനത്തിനായി വരുന്നവര് കോവിഡ് ജാഗ്രത വെബ്സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റര് ചെയ്യേണ്ടത്. അതത് ജില്ലാ കളക്ടര്മാരാണ് പാസ് അനുവദിക്കുക. കേരളത്തില് എത്തിയാല് നേരേ താമസസ്ഥലത്തേക്ക് പോകണം. സര്ക്കാരിന്റെ അനുമതിയില്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യരുതെന്നും നിര്ദ്ദേശം.
https://www.facebook.com/Malayalivartha
























