കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച കുളത്തുമ്മലിലെ ആശാവർക്കർ സമ്പർക്കം പുലർത്തിയത് 500ഓളം പേരുമായി. രോഗബാധയുണ്ടായത് എവിടെ നിന്നെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല... ഇവർ ജോലിക്കെത്തിയ ആമച്ചൽ പി.എച്ച്.സി താൽകാലികമായി അടച്ചു... ഇതിനെത്തുടർന്ന് ഇവിടെയുള്ള രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 28 പേർ വീട്ടുനിരീക്ഷണത്തിലാണ്...തലസ്ഥാനം ആശങ്കയിൽ

കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച കുളത്തുമ്മലിലെ ആശാവർക്കർ സമ്പർക്കം പുലർത്തിയത് 500ഓളം പേരുമായി. ഇവർ ജോലിക്കെത്തിയ ആമച്ചൽ പി.എച്ച്.സി താൽകാലികമായി അടച്ചു. ഇതിനെത്തുടർന്ന് ഇവിടെയുള്ള രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 28 പേർ വീട്ടുനിരീക്ഷണത്തിലാണ്.
കോവിഡ് സ്ഥിരീകരിച്ച കാട്ടാക്കട കുളത്തുമ്മൽ സ്വദേശിനിയായ ആശാ വർക്കർക്ക് രോഗബാധയുണ്ടായത് എവിടെ നിന്നെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നുണ്ട് . കഴിഞ്ഞ 11 ന് ആരോഗ്യപ്രവർത്തകർക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇവരുടെ സ്രവം എടുത്തു. ഇന്നലെ ഫലം വന്നതോടെ രോഗം സ്ഥിരീകരിക്കുകയായിരുന്നു .
കാട്ടാക്കട പഞ്ചായത്തിലെ കോവിഡ് പ്രതിരോധ ദ്രുതകർമസേനയിൽ ഇവർ പ്രവർത്തിച്ചിരുന്നു.. സംസ്ഥാനത്തിന് പുറത്ത് നിന്നു എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം ഗൃഹസന്ദർശനം നടത്തി റിപ്പോർട്ട് ചെയ്യുന്ന ജോലിയും ഇവർ നടത്തിയിരുന്നു. ഇവർ ഗൃഹസന്ദർശനം നടത്തിയ സ്ഥലങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നു അധികൃതർ അറിയിച്ചു. ആമച്ചലിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും സന്ദർശനം നടത്തി. ഇവരുടെ സമ്പർക്കപ്പട്ടിക തയാറാക്കാനും , സമ്പർക്കത്തിൽപ്പെട്ടവരെ കണ്ടെത്താനും ശ്രമം ആരംഭിച്ചു
തിരുവനന്തപുരം ജില്ലയിൽ ഞായറാഴ്ച നാലുപേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിൽനിന്ന് ട്രെയിൻ മാർഗമെത്തിയ മുല്ലൂർ സ്വദേശി പുരുഷൻ (39), കുവൈത്തിൽനിന്ന് വന്ന വെഞ്ഞാറമൂട് സ്വദേശി പുരുഷൻ (37), ദുൈബയിൽ നിന്നെത്തിയ വർക്കല പാളയംകുന്ന് സ്വദേശി സ്ത്രീ (51) എന്നിവർക്കാണ് ആശാവർക്കർ കൂടാതെ രോഗം സ്ഥിരീകരിച്ചത്.
ഞായറാഴ്ച ജില്ലയിൽ പുതുതായി 800 പേർ രോഗനിരീക്ഷണത്തിലായി. 242 പേർ നിരീക്ഷണ കാലയളവ് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 14,871 പേർ വീടുകളിലും 799 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്
ജില്ലയിലെ ആശുപത്രികളിൽ ഞായറാഴ്ച രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 167 പേർ നിരീക്ഷണത്തിലുണ്ട്.
231 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഞായറാഴ്ച 169 പരിശോധന ഫലങ്ങൾ ലഭിച്ചു. ജില്ലയിൽ 43 സ്ഥാപനങ്ങളിലായി 799 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്
അതേസമയം രാജ്യത്ത് കോവിഡ്വ്യാപനം പരമാവധിയിലെത്തുക നവംബർ പകുതിയോടെയെന്ന് ഐസിഎംആർ നിയോഗിച്ച ഗവേഷണ സംഘത്തിന്റെ പഠനം. 5 മാസം കൂടി കോവിഡ്വ്യാപനം ഇതേപടി തുടരും. പരാമാവധിയിലെത്തുന്നതോടെ, ഐസലേഷൻ വാർഡുകൾ, തീവ്രപരിചരണ കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ ദൗർലഭ്യമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.ഐസിഎംആർ നിയോഗിച്ച ഓപ്പറേഷൻസ് റിസർച് ഗ്രൂപ്പിന്റേതാണു പഠനം.
https://www.facebook.com/Malayalivartha
























