കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില് ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ? ആരോപണവുമായി സന്ദീപ് വാര്യര്

മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയില് നടന്ന മകളുടെ വിവാഹത്തില് കൊലക്കേസ് പ്രതി പങ്കെടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യര് രംഗത്ത്. തൃശൂരില് ആര്.എസ്.എസ് പ്രവര്ത്തകന് ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിമാണ് വിവാഹത്തില് പങ്കെടുത്തതെന്ന സംശയമാണ് അദ്ദേഹം ഉന്നയിക്കുന്നത്. വിവാഹ ചടങ്ങിലെ ഫോട്ടോയും സന്ദീപ് വാര്യര് ഫേസ്ബുക്ക് പോസ്റ്റില് ചേര്ത്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില് നടന്ന വിവാഹ ചടങ്ങില് പങ്കെടുത്തത് നിലവില് കൊലക്കേസ് പ്രതിയായി ജയില് ശിക്ഷ അനുഭവിച്ചു വരുന്ന പ്രതി മുഹമ്മദ് ഹാഷിം ആണോ ? മുഖ്യമന്ത്രി മറുപടി പറയണം. പരോളിലിറങ്ങിയ കൊലക്കേസ് പ്രതിയാണോ മകളുടെ വിവാഹച്ചടങ്ങില് പങ്കെടുത്തത്?
തൃശ്ശൂരില് ആര്എസ്എസ് പ്രവര്ത്തകന് ഒറ്റപ്പിലാവ് സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസില് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി മുഹമ്മദ് ഹാഷിം ക്ലിഫ് ഹൗസില് നടന്ന മുഖ്യമന്ത്രിയുടെ മകളുടെ വിവാഹച്ചടങ്ങില് സംബന്ധിച്ചുവോ?
കൊലക്കേസ് പ്രതി പരോളിലിറങ്ങി മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ചടങ്ങില് ഔദ്യോഗിക വസതിയിലെത്തി സംബന്ധിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കിയാല് മതി.
https://www.facebook.com/Malayalivartha
























