കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകര് ചുമതലയേറ്റു

കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടറായി ബിജു പ്രഭാകര് ചുമതലയേറ്റു. സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയായ ബിജു പ്രഭാകറിന് കെ.എസ്.ആര്.ടി.സി എം.ഡിയായി അധിക ചുമതലയാണ് നല്കിയിരിക്കുന്നത്.
അടുത്ത അഞ്ച് വര്ഷത്തേക്ക് കെ.എസ്.ആര്.ടി.സിയുടെ ഉന്നമനം ലക്ഷ്യമിട്ട് മാസ്റ്റര് പ്ലാന് തയാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുശീല് ഖന്ന റിപ്പോര്ട്ട് പൂര്ണ്ണമായും നടപ്പാക്കാനാകില്ലന്നു അദ്ദേഹം പ്രതികരിച്ചു. ജീവനക്കാരെ വിശ്വാസത്തിലെടുത്തുള്ള നടപടികള് സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി. പ്രതിസന്ധി കാലത്തെ ഒരുമിച്ച് നേരിടുമെന്ന് പറഞ്ഞ അദ്ദേഹം ഈ വെല്ലുവിളികള് പുതിയ സാദ്ധ്യതയായാണ് കാണുന്നതെന്ന് വ്യക്തമാക്കി.
ശമ്ബളത്തിന് മൂന്ന് മാസം കൂടി സര്ക്കാര് സഹായം വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും ബിജു പ്രഭാകര് പറഞ്ഞു. കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടര് സ്ഥാനത്ത് മൂന്നു വര്ഷമെങ്കിലും ഇരിക്കാനായാല് വലിയ മാറ്റമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുചക്ര വാഹനയാത്രക്കാരെ ബസിലേക്ക് തിരികെ എത്തിക്കുകയാണ് പ്രധാന പദ്ധതി. കംപ്യൂട്ടറൈസേഷന് പ്രഥമ പരിഗണന നല്കുമെന്ന് പറഞ്ഞ അദ്ദേഹം ജീവനക്കാരുടെ എണ്ണം കുറയ്ക്കില്ലെന്നും യാത്രാ നിരക്ക് കൂട്ടണമെന്ന നിലപാടല്ല തനിക്കുള്ളതെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























