82 പേര്ക്ക് കോവിഡ് ; വീണ്ടും കോവിഡ് മരണം; രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ; ക്വാറന്റൈനില് നിന്നും 1,29,971 പേരെ ഒഴിവാക്കി; 1,20,727 പേർ നിരീക്ഷണത്തിൽ

കേരളത്തില് ഇന്ന് 82 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില് നിന്നുള്ള 13 പേര്ക്കും, പത്തനംതിട്ട ജില്ലയില് നിന്നുള്ള 11 പേര്ക്കും, കോട്ടയം, കണ്ണൂര് ജില്ലകളില് നിന്നുള്ള 10 പേര്ക്ക് വീതവും, പാലക്കാട് ജില്ലയില് നിന്നുള്ള 7 പേര്ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില് നിന്നുള്ള 6 പേര്ക്ക് വീതവും, ആലപ്പുഴ ജില്ലയില് നിന്നുള്ള 5 പേര്ക്കും, കൊല്ലം ജില്ലയില് നിന്നുള്ള 4 പേര്ക്കും, തൃശൂര്, കാസര്കോട് ജില്ലകളില് നിന്നുള്ള 3 പേര്ക്ക് വീതവും, ഇടുക്കി ജില്ലയില് നിന്നുള്ള 2 പേര്ക്കും, തിരുവനന്തപുരം (മരണമടഞ്ഞു), വയനാട് ജില്ലകളില് നിന്നുള്ള ഒരാള്ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ് 12ന് മരണമടഞ്ഞ തിരുവനന്തപുരം വഞ്ചിയൂര് സ്വദേശി എസ്. രമേശന് (67) എന്ന വ്യക്തിയുടെ പരിശോധനഫലം പോസിറ്റീവാണ്. ഇദ്ദേഹം ദീര്ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഇതോടൊപ്പം ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 49 പേര് വിദേശ രാജ്യങ്ങളില് നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി അറേബ്യ-9, ഖത്തര്-5, ഒമാന്-2, നൈജീരിയ-2) 23 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡല്ഹി-3, രാജസ്ഥാന്-1, പശ്ചിമ ബംഗാള്-1, തെലുങ്കാന-1) വന്നതാണ്. 9 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര് ജില്ലകളിലുള്ള 2 പേര്ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്ക്കുമാണ് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.
അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂര് ജില്ലയില് നിന്നുള്ള 21 പേരുടെയും, പാലക്കാട് ജില്ലയില് നിന്നുള്ള 12 പേരുടെയും കൊല്ലം ജില്ലയില് നിന്നുള്ള 11 പേരുടെയും, മലപ്പുറം ജില്ലയില് നിന്നുള്ള 10 പേരുടെയും, തൃശൂര് ജില്ലയില് നിന്നുള്ള 6 പേരുടെയും കോഴിക്കോട്, കാസര്ഗോഡ് ജില്ലകളില് നിന്നുള്ള 4 പേരുടെ വീതവും, തിരുവനന്തപുരം ജില്ലയില് നിന്നുള്ള 3 പേരുടെയും, എറണാകുളം ജില്ലയില് നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,174 പേര് ഇതുവരെ കൊറോണയില് നിന്നും മുക്തി നേടി.
എയര്പോര്ട്ട് വഴി 75,656 പേരും സീപോര്ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയില്വേ വഴി 27,976 പേരും ഉള്പ്പെടെ സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്.
14 ദിവസം കഴിഞ്ഞതിനെ തുടര്ന്ന് ക്വാറന്റൈനില് നിന്നും 1,29,971 പേരെ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 1,18,704 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 2023 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha
























