സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; രോഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ജൂണ് 12ന് മരിച്ച വഞ്ചിയൂര് സ്വദേശിയായ എസ്. രമേശനാണ് ( 65) കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇദ്ദേഹത്തിന് രോഗംബാധിച്ചത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. കൂലിപ്പണിക്കാരനാണ് ഇദ്ദേഹം.
ആസ്ത്മ രോഗത്തെ തുടര്ന്ന് രണ്ടുമാസത്തിലേറെയായി ഇദ്ദേഹം ജോലിക്ക് പോയിരുന്നില്ല. കഴിഞ്ഞമാസം 23 മുതല് 25 വരെ ജനറല് ആശുപത്രിയില് ചികിത്സയിലായിരുന്നു ഇദ്ദേഹം. തുടര്ന്ന് വീട്ടിലേക്ക് അയച്ചു. ഈാമാസം 10ന് രോഗം കൂടിയതോടെ വീണ്ടും ജനറല് ആശുപത്രിയിലെത്തി. അവിടെ നിന്ന് മെഡിക്കല് കോളേജിലേക്ക് അയച്ചു. 11ന് വീട്ടിലേക്ക് മടക്കി. 12ന് ആരോഗ്യനിലവഷളായതോടെ വീണ്ടും ജനറല് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടര്ന്നാണ് സ്രവ പരിശോധന നടത്തിയത്. സ്വാഭാവികമരണമെന്ന് കരുതി മക്കള് പോസ്റ്റുമോര്ട്ടം ഒഴിവാക്കാനായി വഞ്ചിയൂര് പൊലീസിന്റെ അനുമതി തേടി. പൊലീസ് മക്കളുടെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തി. കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേറ്റ്മെന്റ് എടുത്ത പൊലീസുകാരെ നിരീക്ഷണത്തിലേക്ക് മാറ്റി സ്റ്റേഷന് അണുനശീകരിക്കാനുള്ള നടപടി തുടങ്ങി.
https://www.facebook.com/Malayalivartha
























