കോവിഡ് ബാധിച്ച് മരിച്ചയാളുടെ അഞ്ച് ബന്ധുക്കള്ക്ക് രോഗം

കോവിഡ് ബാധിച്ച് മരിച്ച ഉസന്കുട്ടിയുടെ ബന്ധുക്കള് അഞ്ച് പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില് അഞ്ച് പേരാണ് ഉസന്കുട്ടിയുടെ ബന്ധുക്കള്. ഉസന്കുട്ടിയോടൊപ്പം മുംബൈയില് നിന്ന് മടങ്ങിയെത്തിയവരാണ് ഇവര്.
മുംബൈയില് നിന്ന് കഴിഞ്ഞ ഒന്പതിനാണ് ഉസന്കുട്ടിയും ബന്ധുക്കളും നാട്ടില് മടങ്ങിയെത്തിയത്. ട്രെയിനിലാണ് ഇവര് വന്നത്. പനിയും വയറിളക്കവും ഉണ്ടായതിനെ തുടര്ന്നാണ് ഉസന്കുട്ടിയെ കണ്ണൂര് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചത്. പനി കൂടിയതിന് പിന്നാലെ നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില് ഇന്ന് 10 പേര്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില് നാലുപേര് വിദേശത്ത് നിന്നെത്തിയവരും ആറുപേര് മുംബൈയില് നിന്ന് എത്തിയവരുമാണ്. അതേസമയം 21 പേര് രോഗമുക്തി നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























