കെ.എസ്.ഇ.ബി ബില്ക്കൊള്ള... മധുപാലിന്റെ അടച്ചിട്ട വീട്ടിലെ 5711 രൂപയുടെ വൈദ്യുതി ബില്

കൊവിഡ് കാലത്ത് കെ.എസ്.ഇ.ബിയുടെ വക കിടിലന് ഷോക് ട്രീറ്റ്മെന്റ്. ഇത്തവണ കെ.എസ്.ഇ.ബി ബില് വന്നപ്പോള് എല്ലാവരും ഞെട്ടി എന്നുതന്നെ പറയാം. സാധാരണക്കാരയ ആളുകള്ക്ക് അതായത് വീട്ടില് കുറച്ച് ലൈറ്റുകളും ഒരു ടിവിയും മാത്രമുള്ള വീട്ടില് പോലും വന്നിരിക്കുന്ന ബില് ആക്ഷരാര്ത്ഥത്തില് ഷോക്കടിപ്പിക്കുന്നത് തന്നെ. ഇപ്പോള് അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില് നല്കിയ കെ.എസ്.ഇ.ബിക്കെതിരെ നടന് മധുപാല് നല്കിയ പരാതി നല്കിയിരുന്നു. നാല് മാസമായി അടഞ്ഞ് കിടന്ന വീട്ടിലാണ് 5711 രൂപ ഈടാക്കിയത്. ഇക്കാര്യത്തില് കെ.എസ്.ഇ.ബി ചെയര്മാന് മധുപാല് പരാതി നല്കിയിരുന്നു.
പേരൂര്ക്കട സെക്ഷനില് ഫെബ്രുവരി 12 മുതല് അടച്ചിട്ടിരിക്കുന്ന വീട്ടില് ജൂണ് നാലിന് റീഡിംഗ് എടുത്തപ്പോള് നല്കിയത് 5711 രൂപയുടെ ബില്ലാണെന്നായിരുന്നു മധുപാലിന്റെ പരാതി. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില് എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്ന്ന ബില്ല് വന്നതെന്നും പരാതിയില് പറയുന്നു. അതേസമയം, വീട് അടച്ചിട്ടിരിക്കുമ്ബോള് റീഡിംഗ് എടുക്കാന് സാധിക്കാതെ വന്നാല് മൂന്ന് മുന്മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില് ബില്ല് വന്നതെന്നായിരുന്നു ചെയര്മാന്റെ മറുപടി.
https://www.facebook.com/Malayalivartha
























