കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; സൗദി അറേബ്യയില് നിന്നും വരുന്നവര്ക്ക് കൊവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി

സൗദി അറേബ്യയില് നിന്നും കേരളത്തിലേക്ക് വരുന്നവര്ക്ക് കൊവിഡ് പരിശോധനാ സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കി സൗദി ഇന്ത്യന് എംബസി. സ്വകാര്യ ചാര്ട്ടര് വിമാനങ്ങളില് സംസ്ഥാനത്തേക്ക് എത്തുന്നവര്ക്കും സര്ട്ടിഫിക്കറ്റ് ബാധകമാണ്.
കേരളം ആവശ്യപ്പെട്ട പ്രകാരമാണ് ഈ നിബന്ധന ഏര്പ്പെടുത്തിയതെന്നാണ് ഇന്ത്യന് എംബസി അറിയിച്ചിട്ടുള്ളത്. ജൂണ് മാസം 20 മുതല് കേരളത്തിലേക്ക് യാത്ര നടത്തുന്നവര്ക്കാണ് നിബന്ധന ബാധകമാകുക.
എംബസി തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്ക്ക് കൊവിഡ് പരിശോധന നിര്ബന്ധല്ലെന്നും എംബസി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























