Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

മലപ്പുറം ജില്ലയ്ക്ക് പിറന്നാള്‍ സമ്മാനമായി പുതിയ ദേശീയപാത

16 JUNE 2020 05:28 AM IST
മലയാളി വാര്‍ത്ത

പ്രധാന നഗരങ്ങളെയും ജനവാസ മേഖലകളെയും ഒഴിവാക്കി പുതിയ കോഴിക്കോട്-പാലക്കാട് ദേശീയപാത ഒരുക്കുന്നതിനുള്ള അലൈന്‍മെന്റ് തയാറായി. മലപ്പുറം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി നഗരങ്ങളെ ഒഴിവാക്കിയുള്ള 4 വരി ഗ്രീന്‍ഫീല്‍ഡ് പാത നിര്‍മിക്കുന്ന പദ്ധതിയുടെ ഫയലുകള്‍ അതിവേഗത്തില്‍ മുന്നേറുകയാണ്. പാലക്കാട് ബൈപാസില്‍നിന്നു മുണ്ടൂര്‍, കല്ലടിക്കോട്, തെന്‍കര വഴി മലപ്പുറം ജില്ലയിലെത്തുന്ന പാത തുവ്വൂര്‍, കാരക്കുന്ന്, ചെമ്രക്കാട്ടൂര്‍, വാഴക്കാട് വഴി പന്തീരാങ്കാവിലെത്തി ദേശീയപാത 66-ല്‍ ചേരുന്ന രീതിയിലാണ് അലൈന്‍മെന്റ് തയാറാക്കിയത്.

123 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത മലപ്പുറം, പാലക്കാട് ജില്ലാ ആസ്ഥാനങ്ങളില്‍ തൊടില്ല. അലൈന്‍മെന്റ് റിപ്പോര്‍ട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് കലക്ടര്‍മാര്‍ക്കു സമര്‍പ്പിച്ചു. ഇനി ജില്ലയിലെ ജനപ്രതിനിധികള്‍ക്കു മുന്‍പിലും അവതരിപ്പിക്കും. തുടര്‍ന്നു സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് ദേശീയപാതാ അതോറിറ്റിയാണ് അലൈന്‍മെന്റ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ ഭാരത്മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 51-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലപ്പുറം ജില്ലയിലൂടെ കോഴിക്കോട്- പാലക്കാട് ദേശീയപാത വികസിപ്പിക്കുന്നത്.

അലൈന്‍മെന്റ് തയാറാക്കിയത് ഇതിനുള്ള സാധ്യതാപഠനം നടത്തി വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തിയ കണ്‍സല്‍റ്റന്‍സിയാണ്. പുതിയ പാതയെത്തുന്നതോടെ പാലക്കാട് മലപ്പുറം രാമനാട്ടുകര പാതയ്ക്കു ദേശീയപാത പദവി നഷ്ടമാകും. നേരത്തേ മലപ്പുറം, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി വഴിയുള്ള പാത പരിഗണിച്ചിരുന്നെങ്കിലും ഉയര്‍ന്ന ജനസാന്ദ്രതയും സ്ഥലമേറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പുതിയ അലൈന്‍മെന്റ് തയാറാക്കുകയായിരുന്നു.

നിര്‍ദിഷ്ട പാലക്കാട്- കോഴിക്കോട് ദേശീയപാത എടപ്പറ്റ പഞ്ചായത്തിലെ വെള്ളിയഞ്ചേരിയില്‍ വച്ചാണു മലപ്പുറം ജില്ലയിലേക്കു കടക്കുന്നത്. ഇരിങ്ങാട്ടിരി, തുവ്വൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി വഴി മഞ്ചേരി കാരക്കുന്നില്‍ എത്തും. തുടര്‍ന്നു ചെമ്രക്കാട്ടൂര്‍, വാഴക്കാട്, വാഴയൂര്‍ പ്രദേശങ്ങളിലൂടെ പന്തീരാങ്കാവില്‍ എത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (2 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (3 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (3 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (3 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (3 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (3 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (3 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (4 hours ago)

Malayali Vartha Recommends