Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

നിലവാരമില്ലാത്ത ചില്ലുവാതില്‍, ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി...വീട്ടമ്മയുടെ മരണത്തില്‍ പരാതി

16 JUNE 2020 07:54 AM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ എഎം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നല്‍കുമെന്ന് ചില്ലുവാതില്‍ പൊട്ടി ഗ്ലാസ് കഷണങ്ങള്‍ ശരീരത്തില്‍ തുളച്ചു കയറി മരിച്ച ബീനയുടെ ബന്ധുക്കള്‍ പറഞ്ഞു. കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. കനം കൂടിയ ചില്ലായിരുന്നെങ്കില്‍ തകരില്ലായിരുന്നു.

7 അടിയോളം ഉയരത്തില്‍ ഒരു കഷണം ഗ്ലാസാണു വാതിലായി ഉപയോഗിച്ചിരുന്നത്. വാതിലില്‍ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധം സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നില്ല. ഡബിള്‍ ലെയര്‍ ഗ്ലാസുകളോ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടെംപേഡ് ഗ്ലാസുകളോ ഉപയോഗിക്കേണ്ട സ്ഥാനത്തു കനം കുറഞ്ഞ പ്ലെയിന്‍ ഗ്ലാസ് ഉപയോഗിച്ചാല്‍ ഇത്തരം അപകടങ്ങളുണ്ടാകാന്‍ സാധ്യത കൂടും

സംഭവം നടന്ന് 5 മിനിറ്റിനു ശേഷമാണു ബീനയെ പുറത്തേക്കു കൊണ്ടു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അങ്ങനെ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നും ആരോപണമുണ്ട്. അപകടം നടന്നു 10 മിനിറ്റിനു ശേഷമാണ് 200 മീറ്റര്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിയത്.

വീട്ടമ്മയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും 5 മിനിറ്റിനകം ബീനയെ ആശുപത്രിയിലെത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. വാതിലിന്റെ ഗ്ലാസിനു കനം കുറവായിയിരുന്നു എന്ന ആരോപണം പരിശോധിക്കുമെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ റീജനല്‍ മാനേജര്‍ ബാബു രവിശങ്കര്‍ പറഞ്ഞു.

ബാങ്കിനുള്ളില്‍ ചെലാന്‍ പൂരിപ്പിച്ചു കൊണ്ടിരുന്ന ബീന (43) ഇരുചക്ര വാഹനത്തില്‍ വച്ചു മറന്ന താക്കോല്‍ എടുക്കാന്‍ ധൃതിയില്‍ പുറത്തേക്കോടുകയായിരുന്നു. അടഞ്ഞു കിടന്ന വാതിലില്‍ ശക്തിയായി ഇടിച്ചതോടെ ചില്ല് തകര്‍ന്നു ദേഹത്തു തുളഞ്ഞു കയറി. പിടഞ്ഞെഴുന്നേറ്റെങ്കിലും നെഞ്ചിലും വയറിലും തുടയിലും ഗുരുതരമായി പരുക്കേറ്റ ബീനയെ ജീവനക്കാര്‍ കസേരയില്‍ ഇരുത്തി. തുടര്‍ന്നു ബാങ്ക് ജീവനക്കാരും എഎം റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസും ചേര്‍ന്നു താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

4 മില്ലിമീറ്ററോ 6 മില്ലിമീറ്ററോ കനമുള്ള അനീല്‍ഡ് ഗ്ലാസുകളാകാം ബാങ്കില്‍ ഉപയോഗിച്ചത്. ഇവ ഉപയോഗിച്ച് വാതില്‍ നിര്‍മിക്കരുത്. ശക്തിയായി ഇടിച്ചാല്‍ പൊട്ടി അപകടമുണ്ടാകും. വാതിലുകള്‍, ജനലുകള്‍, ഭിത്തികള്‍, പ്ലാറ്റ്‌ഫോം തുടങ്ങിയവയ്ക്കു ടഫന്‍ഡ്, സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസുകള്‍ തന്നെ വേണം. വാതിലുകള്‍ക്കു കുറഞ്ഞത് 12 മില്ലിമീറ്റര്‍ കനമുള്ള ടഫന്‍ഡ് ഗ്ലാസോ 10 മില്ലിമീറ്റര്‍ സേഫ്റ്റി ലാമിനേറ്റഡ് ഗ്ലാസോ ഉപയോഗിച്ചാല്‍ അപകടം ഒഴിവാക്കാം. പൊട്ടിയാലും തരികളായി പൊടിയുകയേയുള്ളൂ. 20 വര്‍ഷമായി ഗ്ലാസ് ഉപയോഗിച്ചുള്ള നിര്‍മാണരംഗത്തു പ്രവര്‍ത്തിക്കുന്ന ന്യൂട്ടെക് ഇന്റര്‍നാഷനലിലെ ഐ.സിദ്ദീഖ് ബാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends