ബാങ്കില് കയറിയ യുവതി പെട്ടെന്ന് പുറത്തേക്ക് ഓടി....വാതില് ചുമലുകൊണ്ട് ഒന്നു തള്ളിയതും ആ വലിയ ചില്ല് ഒന്നടങ്കം യുവതിയുടെ ദേഹത്തേക്ക്, വലിയൊരു ചില്ല് വയറ്റിലേക്ക് കുത്തിക്കയറിയതറിയാതെ പിടഞ്ഞെണീറ്റു, രക്തം വാര്ന്നൊഴുകി, ബീന ബോധരഹിതയായി, വസ്ത്രങ്ങള് രക്തത്തില് കുതിര്ന്നു, ഒടുവില്...

ബാങ്കില് കയറിയ യുവതി പെട്ടെന്ന് പുറത്തേക്ക് ഓടി.. സ്കൂട്ടറില്നിന്ന് താക്കോല് എടുത്തില്ലല്ലോ എന്ന് ഓര്ത്താണ് അവര് ധൃതിയില് പോയത്. തികച്ചും സ്വാഭാവികമായി വാതില് ചുമലുകൊണ്ട് ഒന്നു തള്ളിയതും ആ വലിയ ചില്ല് ഒന്നടങ്കം ബീനയുടെ ദേഹത്തേക്ക് പൊളിഞ്ഞു വീണു. വലിയ ചില്ല് വീണതിന്റെ ആഘാതത്തില് പിടഞ്ഞിരുന്നു പോയി അവര്. ചില്ലു മുഴുവന് കൂടി അടര്ന്ന് താഴേയ്ക്കു വീണ് കുത്തിക്കയറിയെങ്കിലും ബീന തന്നെ പിടഞ്ഞെഴുന്നേറ്റു.
വലിയ ഭാരവും കൂര്ത്ത മുനയുമുള്ള ചില്ല് അതിശക്തമായി ആഴത്തിലേക്ക് ഇറങ്ങിയത് ബീനയ്ക്കു പോലും മനസ്സിലാക്കാന് കഴിഞ്ഞില്ല. അപ്പോള് മുതല് രക്തം കുത്തിയൊഴുകുന്നുണ്ടായിരുന്നു. എല്ലാവരും കൂടി ബാങ്കിലെ കസേരയില് ഇരുത്തി. ഉടന് ബീന ബോധരഹിതയായി.
ശക്തിയായി രക്തം പ്രവഹിച്ച് ബീനയുടെ വസ്ത്രങ്ങള് രക്തത്തില് കുതിര്ന്നു. വാതില് തകര്ന്നുവീണു, ചില്ലുകൊണ്ട് മുറിഞ്ഞു എന്നതല്ലാതെ അത് അത്ര ഗൗരവമുള്ള കാര്യമായി കണ്ടുനിന്നവര്ക്കും തോന്നിയില്ല. എന്നാല്, മുറിവ് അത്രയും ആഴത്തിലുള്ളതായിരുന്നു.അപകടമുണ്ടായ ഉടന്തന്നെ അവിടെയുണ്ടായിരുന്ന ഏതെങ്കിലും വാഹനത്തില് ബീനയെ ആശുപത്രിയിലേക്ക് മാറ്റാന് കഴിഞ്ഞിരുന്നെങ്കില് ഒരു പക്ഷേ, ആ ജീവന് രക്ഷിക്കാന് കഴിഞ്ഞേനേ എന്ന് സ്ഥലത്തുണ്ടായിരുന്ന ചിലര് സൂചിപ്പിച്ചു.
ഇവിടെ നഷ്ടപ്പെട്ട വിലപ്പെട്ട സമയം അതീവ നിര്ണായകമായിരുന്നു. ആശുപത്രിയില് എത്തിയപ്പോഴേക്ക് ബീന മരിച്ചിരുന്നു എന്നാണ് അവിടെ നിന്നുള്ള റിപ്പോര്ട്ട്. ആശുപത്രിയില് എത്തിച്ച് പത്തു മിനിറ്റിനുള്ളില് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആശുപത്രിയില് എത്തിക്കുമ്പോള്, ആഴമുള്ള മുറിവിലൂടെ ബീനയുടെ ആന്തരാവയവങ്ങള് പുറത്തേക്കു വന്ന നിലയിലായിരുന്നു. ബാങ്കിലുണ്ടായിരുന്നവര് സംഭവത്തിന്റെ ഗൗരവം വേണ്ടവിധം ഉള്ക്കൊണ്ടില്ല എന്ന് ആക്ഷേപമുണ്ട്. അപകടം നടന്ന് രക്തം വാര്ന്ന നിലയില് 10 മിനിറ്റോളം ബീനയ്ക്ക് കാത്തിരിക്കേണ്ടി വന്നു. പോലീസില് അറിയിച്ച് അവിടെ നിന്നുള്ള നിര്ദേശ പ്രകാരം ഹൈവേ പട്രോളിന്റെ വാഹനം എത്തിയാണ് യുവതിയെ ആശുപത്രിയില് എത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡ അധികൃതര് അറിയിച്ചിട്ടുണ്ട്.
കടയിലെയും വീട്ടിലെയും മാത്രമല്ല, പള്ളിയിലെ പ്രവര്ത്തനങ്ങളിലും സേവന കാര്യങ്ങളിലും ഒക്കെ എപ്പോഴും പ്രസരിപ്പോടെ ഇടപെട്ടിരുന്നയാളാണ് ബീന. വീട്ടിലെ തിരക്കുകള് കഴിഞ്ഞാല് കൂവപ്പടിയിലെ ഇലക്ട്രിക്കല് കടയിലേക്ക് ബീനയും എത്തുന്നത് പതിവായിരുന്നു. ഭര്ത്താവ് നോബിയോടൊപ്പം കടയിലെ എല്ലാ കാര്യങ്ങളിലും ബീനയും ഉണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























