Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വിവാഹം കഴിഞ്ഞ് 15-ാം നാൾ മരണം ; മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ ഭർത്താവോ കുടുംബമോ ഉണ്ടായിരുന്നില്ല; പോലീസ് സർജന്റെ വെളിപ്പെടുത്തൽ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്ക്; മകൾക്ക് നീതി തേടി പിതാവ്

16 JUNE 2020 10:27 AM IST
മലയാളി വാര്‍ത്ത

വിവാഹം കഴിഞ്ഞ് 15-ാം നാൾ മരണം. . തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരിച്ച ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് . . മകളുടെ മരണം കൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് അന്ന് തന്നെ പൊലീസ് സർജൻ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ സ്ഥലത്ത് സ്വകാര്യ ഫൈനാൻസിംഗ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരു ന്നു .പിതാവിന്റെ വാക്കുകൾ ഇങ്ങെനെ; “പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമായിരുന്നു മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മരണം നടന്നതിനു 38ആം ദിവസം അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ജിനീഷ് ആണ് ഇക്കാര്യം പറയുന്നത്. മകൾ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മർദ്ദമാണ് മരണകാരണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല പൊലീസ് സർജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിൽ പോയി മനു ജോൺ എന്ന പൊലീസ് സർജനെ കാണുകയായിരുന്നു . അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നപ്പോഴായിരുന്നു കാര്യങ്ങൾ മനസ്സിലായത് എന്നും പിതാവ് പറഞ്ഞു .

മനു ജോൺ പറഞ്ഞത്, മകൾ കുഴഞ്ഞു വീണതല്ല എന്നായിരുന്നു. കഴുത്തിന് ശക്തമായ മർദ്ദനമേറ്റതാണ് മരണ കാരണമായത്. രണ്ട് കാരണങ്ങൾ അദ്ദേഹം ഇതിൻ്റെ കാര്യത്തിൽ പറഞ്ഞു. ശ്രുതിയെ മുന്നിൽ നിന്ന് ആരും തള്ളിയിട്ടില്ല. അങ്ങനെയെങ്കിൽ ശാസ്ത്രീയമായ ചില തെളിവുകൾ കിട്ടിയേണെ. രണ്ടാമതായി, ശക്തനായ ഒരു കൊലയാളി ഇതിലുണ്ടോ എന്ന് സംശയിക്കണം. സാരിയോ ഷാളോ കയറോ പോലെ എന്തോ ഒരു വസ്തു ഉപയോഗിച്ചാണ് പിന്നിൽ നിന്ന് വലിച്ചതാണ്. കെട്ടിത്തൂക്കിയതാണെങ്കിൽ അത് അഴിച്ചിട്ടുണ്ടാവും. അതിനുള്ള തെളിവുകൾ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.”- സുബ്രഹ്മണ്യൻ പറഞ്ഞു.
അരുണുമായുള്ള പ്രണയ ബന്ധം അറിഞ്ഞയുടൻ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റിയ സ്ഥിതിയല്ലെന്നും മകളെ പറഞ്ഞ് മനസ്സിലാക്കി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കണമെന്നാണ് അരുൺ പറഞ്ഞത്. തുടർന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ച് നിശ്ചയം നടത്തി. ഇതറിഞ്ഞ അരുൺ വീണ്ടും ഇടപെട്ടു. ഇതോടെ നിശ്ചയം നടത്തിയ ബന്ധം നഷ്ടപരിഹാരം നൽകി ഒഴിവാക്കി.

മകൾ മറ്റൊരു വിവാഹം കഴിച്ചാൽ അരുൺ ഭീഷണിപ്പെടുത്തിയിരുന്നു.അരുണിൻ്റെ അച്ഛനും ജ്യേഷ്ഠനും ആറു മാസം മുൻപ് വീട്ടിലേക്ക് വന്നിരുന്നു. അന്ന് അവർ സ്ത്രീധനം ആവശ്യപ്പെട്ടില്ല. വിവാഹനിശ്ചയം കഴിഞ്ഞ് അരുൺ മകളോട്, കുടുംബത്തിൻ്റെ നിലവാരം അനുസരിച്ച് തനിക്ക് 150 പവൻ സ്വർണ്ണം എങ്കിലും കിട്ടുമായിരുന്നു എന്ന് പറയുമായിരുന്നു. അതുകൊണ്ട് 50 പവനെങ്കിലും തരില്ലേ? എന്നും ഇടക്കിടെ ചോദിക്കുമായിരുന്നു. 40 പവനു മുകളിൽ കൊടുക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ എന്നും ശ്രുതിയുടെ പിതാവ് പറഞ്ഞു .
മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ അരുണോ അരുണിൻ്റെ കുടുംബം ആരും ഉണ്ടായിരുന്നില്ല. അവിടെ സ്വകാര്യ ഫൈനാൻസിംഗ് നടത്തുന്ന ഒരു വ്യക്തി സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ വെച്ച ബോർഡ് നശിപ്പിച്ച് അതിൻ്റെ വീഡിയോ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. പൊലീസിനെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ഇയാൾ അവഹേളിച്ചിരുന്നു. ഈ അന്വേഷണം എവിടെയും എത്തിക്കില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതു വഴി അരുണുമായുള്ള തന്റെ ബന്ധം വഷളായിയെന്നും . പൊലീസ് അന്വേഷണത്തിൽ അലസത കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു . തെളിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഈ അന്വേഷണത്തിൽ കൈകടത്തിയിട്ടുണ്ട് എന്നുമദ്ദേഹം ആരോപിച്ചു . അദ്ദേഹവും ഈ അന്വേഷണത്തെ എവിടെയും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്നും പിതാവ് പറഞ്ഞു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends