11 വര്ഷമായി പാമ്പുപിടിത്ത രംഗത്തുള്ള സക്കീര് ഹുസൈന്റെ മരണത്തിൽ ഞെട്ടലോടെ മംഗലാപുരം ശാസ്തവട്ടം നിവാസികൾ... കൈയ്യില് ആകെയുണ്ടായിരുന്നത് 30 രൂപ... ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചായിരുന്നു ആ സാഹസിക യാത്ര! ആറുമാസംമുമ്ബ് സക്കീര് ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്... ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ... സക്കീറിന്റെ മരണത്തിൽ തളർന്നിരിക്കുകയാണ് ഹസീന; വേദനയോടെ നാട്ടുകാർ

പിടികൂടിയ മൂര്ഖന്റെ കടിയേറ്റിട്ടും കാഴ്ചക്കാര്ക്കു വേണ്ടി പ്രദര്ശിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ പാമ്ബുപിടിത്തക്കാരന് മരിച്ചു. 11 വര്ഷമായി പാമ്ബുപിടിത്ത രംഗത്തുള്ള മംഗലപുരം ശാസ്തവട്ടം റബീന മന്സിലില് സക്കീര് ഹുസൈന് (30) ആണു മരിച്ചത്.
ഞായര് രാത്രി എട്ടരയോടെ നാവായിക്കുളം 28-ാം മൈല് കാഞ്ഞിരംവിളയിലാണു സംഭവം. കൈക്കു കടിയേറ്റെങ്കിലും കാര്യമാക്കാതെ കാഴ്ചക്കാര്ക്കു പാമ്ബിനെ കാട്ടിക്കൊടുക്കുന്നതിനിടെ വായില് നിന്നു നുരയും പതയും വരികയായിരുന്നു.
സുഹൃത്ത് മുകേഷിനെ ഫോണില് വിളിച്ച് സക്കീര് തന്നെ പാമ്ബുകടിയേറ്റ വിവരം പറഞ്ഞെങ്കിലും ഉടന് തളര്ന്നു വീണു. കയ്യില് നിന്നു പാമ്ബും രക്ഷപ്പെട്ടു. കൂടി നിന്നവര് പാരിപ്പള്ളി മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചെങ്കിലും മരിച്ചു. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ വാവ സുരേഷാണു പാമ്ബിനെ വീണ്ടും പിടികൂടിയത്. സക്കീര് ഹുസൈന്റെ ഭാര്യ ഹസീന. മക്കള്: നേഹ, നിഹ. 348 പാമ്ബുകളെ പിടിച്ചിട്ടുണ്ട് സക്കീര്. 12 തവണ കടിയേറ്റിട്ടുമുണ്ട്.
അതേസമയം പോകരുതെന്ന് സുഹൃത്തുക്കള് ആവര്ത്തിച്ച് പറഞ്ഞിട്ടും ചെലവുകാശിനായി വല്ലതും കിട്ടുമെന്ന് വിചാരിച്ചാണ് സക്കീര് ഹുസൈന് പാമ്ബിനെ പിടിക്കാന് പോയത്. എന്നാല് അവന് ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു. ലോക്ഡൗണ് സക്കീര് ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാതെ വന്നതോടെയാണ് ഞായറാഴ്ച സക്കീര് പാമ്ബ് പിടിത്തത്തിന് ഇറങ്ങിയത്.
സുഹൃത്തുക്കള് പോകരുതെന്ന് പറഞ്ഞെങ്കിലും കൈയ്യില് ആകെയുണ്ടായിരുന്നത് 30 രൂപ മാത്രമായിരുന്നതിനാലാണ് ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന് പോയത്. ആറുമാസംമുമ്ബ് സക്കീര് ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയത്. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.
സക്കീറിന്റെ മരണം ഹസീനയെ തളര്ത്തി. മൂത്തമകള് ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില് ഓടിനടക്കുകയാണ്. ലൈറ്റ്സ് ആന്ഡ് സൗണ്ട് ജീവനക്കാരനായിരുന്ന സക്കീറിന് ലോക്ഡൗണ് വന്നതോടെ ആ ഉപജീവനമാര്ഗം നഷ്ടപ്പെട്ടു. എട്ടുവര്ഷംമുമ്ബേ സക്കീര് പാമ്ബുപിടിത്തം തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























