Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

സക്കീറിനെ പാമ്പു കടിച്ചത് മൂന്നു കാരണങ്ങള്‍ കൊണ്ട്; കാരണങ്ങള്‍ വിവരിച്ച് വാവാസുരേഷ്; വാവാ സുരേഷ് എത്തിയായിരുന്നു പാമ്പുകളെ കൊണ്ടുപോയത്

16 JUNE 2020 11:24 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച രാത്രിയണ് നാവായിക്കുളം 28-ാം മൈലില്‍ പുത്തന്‍വീട്ടില്‍ രമയുടെ വീട്ടിലെത്തി പാമ്പിനെ പിടികൂടുന്നതിനിടെ സക്കീറിന് കടിയേറ്റത്. രമയും അമ്മയുമുള്‍പ്പെടെ പ്രായമായ രണ്ട് സ്ത്രീകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനു പുറത്തെ പടിക്കെട്ടിനടിയിലായിരുന്നു പാമ്പിരുന്നത്. പിടിച്ച പാമ്പിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ ശ്രദ്ധ തിരിഞ്ഞതു പാമ്പ് കടിച്ചതും ഒരുമിച്ച് പിന്നീട് സക്കാര്‍ സംഭവ സ്ഥലത്തുവച്ചുതന്നെ വായില്‍നിന്ന് നുരയും പതയും വന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഈ ഒരു സംഭവത്തെ സംബന്ധിച്ച് വിശദീകരണം നല്‍കുകയാണ് വാവ സുരേഷ്. സക്കീറിന് കടിയേല്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് വാവ സുരേഷ് പറയുന്നത്. ഒന്ന് മുറിവേറ്റ പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് പ്രദര്‍ശിപ്പിച്ചു, മറ്റൊന്ന് പാമ്പിനെ പ്രദര്‍ശിപ്പിച്ചപ്പോള്‍ ശ്രദ്ധ പാളി, മൂന്നാമത്തേത് പടം പൊഴിക്കാനുള്ള സമയത്തായിരുന്നു മൂര്‍ഖനെ പിടിച്ചത്. ഈ സമയത്ത് പാമ്പ് ആക്രമിക്കാനുള്ള സാധ്യത കൂടുതലാണെന്നും വാവ സുരേഷ് പറയുന്നു.

സക്കീറിനെ കടിച്ച മൂര്‍ഖനെ വാവ സുരേഷ് എത്തിയാണ് കൊണ്ടുപോയത്. നേരത്തേ പിടികൂടിയ മറ്റൊരു മൂര്‍ഖനുമായാണ് സക്കീര്‍ നാവായിക്കുളത്തെ വീട്ടിലെത്തിയത്. സക്കീറിനെ ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ രണ്ടു പാമ്പുകളെയും വീടിനുസമീപം സൂക്ഷിച്ചു. രാത്രി 9.30-ഓടെ വാവ സുരേഷ് സ്ഥലത്തെത്തി രണ്ടിനെയും കൊണ്ടുപോകുകയായിരുന്നു.

നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രാത്രി എട്ടുമണിയോടെ സക്കീര്‍ ഈ വീട്ടിലെത്തുകയായിരുന്നു. ഏകദേശം അഞ്ചു വയസ്സും നല്ല നീളവുമുള്ള മൂര്‍ഖനെ ഉടന്‍ പിടികൂടി. തറയിലിരുന്ന് നാട്ടുകാര്‍ക്കുമുന്നില്‍ പാന്പിനെ പ്രദര്‍ശിപ്പിക്കുന്നതിനിടെ പെട്ടെന്നു തിരിഞ്ഞ് സക്കീറിന്റെ വലതു കൈത്തണ്ടയില്‍ കൊത്തുകയായിരുന്നു. ലോക്ഡൗണ്‍ പാന്പുപിടിത്തക്കാരനായ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നു. കിട്ടുന്ന പണം കുടുംബച്ചെലവിനു തികയാത്ത സമയം. കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് അവന്‍ ഞായറാഴ്ച ചെന്നിറങ്ങിയത് മരണത്തിലേക്കായിരുന്നു.

വീട്ടില്‍ക്കണ്ട മൂര്‍ഖനെ പിടിക്കാന്‍വരുമോയെന്നറിയാനാണ് സക്കീറിനെ വിളിച്ചത്. സുഹൃത്തുക്കള്‍ അവനോട് പോകരുതെന്നു പറഞ്ഞു. പോക്കറ്റിലുള്ളത് മുപ്പതുരൂപ മാത്രം. ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയി. എട്ടുമണിയോടെ അവിടെയെത്തി. ചെന്നപാടെ പാമ്പിനെ പിടികൂടി. നിമിഷങ്ങള്‍ക്കകം പാമ്പ് കൈയില്‍ കൊത്തി. ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയിരുന്നു. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞിട്ട് 40 ദിവസമായേയുള്ളൂ.

മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുന്നു. ലൈറ്റ്സ് ആന്‍ഡ് സൗണ്ട് ജീവനക്കാരനായിരുന്നു. ലോക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു. പാമ്പുപിടിക്കാന്‍ ചെല്ലുന്നിടത്തെ വീട്ടുകാര്‍ കുറച്ചു തുകയെങ്കിലും പാരിതോഷികമായി നല്‍കും. ജീവിതച്ചെലവിന് ആ തുകകൂടി കിട്ടുമല്ലോയെന്നായിരുന്നു ആശ്വാസം. ആ പ്രതീക്ഷയോടെയാണ് രാത്രി നാവായിക്കുളത്തേക്കു പോയതും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (1 hour ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (4 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (4 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (4 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (5 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (5 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (5 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (5 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends