കേരള വോളിബോള് ടീം മുന് ക്യാപ്റ്റനും മുന് രാജ്യാന്തര വോളിബോള് താരവുമായ ഡാനിക്കുട്ടി ഡേവിഡ് അന്തരിച്ചു

കേരള വോളിബോള് ടീം മുന് ക്യാപ്റ്റനും മുന് രാജ്യാന്തര വോളിബോള് താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരള് സംബന്ധമായ അസുഖം മൂലം തിരുവല്ലയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ഡാനിക്കുട്ടി ഡേവിഡ് ആശുപത്രിയില് ചികിത്സയിലായിരുന്നു.
കേരളത്തിന്റെ എക്കാലത്തെയും മികച്ച വോളി താരങ്ങളിലൊരാളായ ഡാനിക്കുട്ടി ടൈറ്റാനിയത്തില്നിന്ന് മേയ് 30-നാണ് വിരമിച്ചത്. ഡല്ഹി ദേശീയ ഗെയിംസില് സ്വര്ണം നേടിയ കേരള ടീമില് അംഗമായിരുന്നു. ഒരു ദശകത്തിലേറെ ടൈറ്റാനിയത്തിനു വേണ്ടി കളിച്ചു.
https://www.facebook.com/Malayalivartha
























