ലൈസന്സില്ലാതെ പാമ്പ് പിടിച്ചാല് പിടിവീഴും.... പാമ്പ് പിടിത്തക്കാര്ക്ക് ലൈസന്സ് ഏര്പ്പെടുത്താന് സര്ക്കാര് തീരുമാനം

ലൈസന്സില്ലാതെ പാമ്പ് പിടിച്ചാല് പിടിവീഴും.... പാമ്പ് പിടിത്തക്കാര്ക്ക് ലൈസന്സ് ഏര്പ്പെടുത്താന് സര്ക്കാര് തീരുമാനം. ലൈസന്സില്ലാതെ പാമ്പ് പിടിച്ചാല് മൂന്ന് വര്ഷം വരെ ശിക്ഷ ലഭിക്കുന്ന തരത്തില് നിയമം പരിഷ്കരിച്ചുള്ള ഉത്തരവ് ഉടനിറങ്ങും. ഇതുമായി ബന്ധപ്പെട്ട മാര്ഗ നിര്ദേശങ്ങളും ഒരാഴ്ചക്കകം പുറത്തിറങ്ങും.
അശാസ്ത്രീയമായി പാമ്പ് പിടിച്ച് അപകടത്തില്പെടുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്ധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. കഴിഞ്ഞദിവസം തിരുവനന്തപുരം നാവായിക്കുളത്ത് പാമ്പ് പിടിത്തക്കാരനായ സക്കീര് ഹുസൈന് എന്ന യുവാവ് മൂര്ഖന്റെ കടിയേറ്റ് മരിച്ചിരുന്നു. ഇയാള്ക്ക് നേരത്തേ പലതവണ പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. പാമ്പ് പിടിത്തക്കാരനായ വാവ സുരേഷും നിരവധി തവണ പാമ്പ് കടിയേറ്റ് ആശുപത്രിയിലായിട്ടുണ്ട്.
സുരക്ഷ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതുവഴിയും പിടിച്ചതിനുശേഷം അതിനെ ജനങ്ങള്ക്കിടയില് പ്രദര്ശിപ്പിക്കുമ്പോഴുമാണ് ഇത്തരം അത്യാഹിതങ്ങളുണ്ടാകുന്നത്. പുതിയ മാര്ഗനിര്ദേശങ്ങളിറങ്ങുന്നതോടെ അപകടകരമായ വിധത്തില് പാമ്പിനെ പൊതുജനങ്ങള്ക്കിടയില് പ്രദര്ശിപ്പിക്കാനാകില്ല. സുരക്ഷ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില് വിടണം.
ജില്ല അടിസ്ഥാനത്തില് പാമ്പ് പിടിത്തക്കാര്ക്ക് ലൈസന്സ് നല്കാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണിച്ച് ജില്ല അടിസ്ഥാനത്തില് പരിശീലനം നല്കി ലൈസന്സ് നല്കും. സുരക്ഷ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കും. പരിശീലനം നേടി ലൈസന്സെടുക്കാന് ഒരുവര്ഷം സമയം നല്കും. അതിന് ശേഷമാകും നിയമനടപടികള് കര്ശനമാക്കുക. ലൈസന്സുള്ളവരുടെ വിവരം തദ്ദേശസ്ഥാപനങ്ങള്ക്കും പൊലീസിനും ഫയര്ഫോഴ്സിനും റസിഡന്റ്സ് അസോസിയേഷനുകള്ക്കും നല്കും. ജീവന് ഭീഷണിയാകുന്ന തരത്തില് പാമ്പിനെ കണ്ടാല് ഇവരുടെ സേവനം തേടാം.
"
https://www.facebook.com/Malayalivartha
























