കണ്ട് കൊതിതീരും മുമ്പ് മകൾ പോയി; ഇനി ഒരിക്കലും ടി വി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചു ; പക്ഷെ ; ഓൺലൈൻ പഠനം ഈ വീടിനു സമ്മാനിച്ചത്

ഓൺലൈൻ പഠനത്തിലാണ് കേരളം . ടിവിയോ മറ്റ് ഓൺലൈൻ സംവിധാനങ്ങളോ ഇല്ലാത്ത നിരവധിപ്പേർക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.അതുകൊണ്ടുതന്നെ വിവിധ സംഘടനകളും ഗവണ്മെന്റ് സംവിധാനങ്ങളും ടിവി ചലഞ്ചുൾപ്പെടെ നടത്തി അർഹരായവർക്ക് അവ എത്തിച്ച് നൽകുകയും ചെയ്തു . എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമാണ് ഈ കുടുംബത്തിന്റെ കഥ .
വീട്ടിൽ ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് തീരുമാനിച്ചതാണ് വെണ്ണാട്ടുപറമ്പിൽ ലിജോയുടെ കുടുംബം. അതിനു പിന്നിൽ അവരുടേതായ കാരണങ്ങളുമുണ്ട്. ടെലിവിഷൻ ഈ കുടുംബത്തിന് തോരാത്ത കണ്ണീരാണ് സമ്മാനിച്ചത് എന്നതാണ് അതിനു കാരണം എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ ലിജോയുടെ എ തീരുമാനത്തെ പിന്നോട്ട് വലിച്ചിരിക്കുന്നു .. ഇപ്പോൾ മകന്റെ ഓൺലൈൻ പഠനത്തിനായി വീണ്ടും ഈ വീട്ടിൽ ടെലിവിഷനെത്തി. അങ്ങനെ ലിജോയുടെ വീട്ടിൽ വീണ്ടും ടിവിയും.2 വർഷം മുമ്പ് കുടുംബത്തിലുണ്ടായ ,ഇന്നും തോരാത്ത കണ്ണീർ സമ്മാനിച്ച ഒരു ദുരന്തമാണ് ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന ലിജോയുടെ തീരുമാനത്തിന് പിന്നിൽ .അന്ന് വീട്ടിൽ ചിരികളികളും കുഞ്ഞു കുസൃതികളുമൊക്കെയായി ഓടിനടന്ന ലിജോയുടെ ഇളയ മകൾ എയ്ഞ്ചൽ റോസ് ടെലിവിഷൻ ദേഹത്തേക്കു മറിഞ്ഞു വീണതിനെ തുടർന്നു മരിച്ചിരുന്നു
കണ്ട് കൊതിതീരും മുമ്പ് മകൾ പോയതോടെ തീരാ കണ്ണീരുമായി ഈ കുടുംബം ഇനി ടിവി ഉപയോഗിക്കില്ലെന്നും തീരുമാനിച്ചു. ടെലിവിഷൻ കാണുമ്പോഴൊക്കെ അവർ വേദനിച്ചു. അവരുടെ മനസ്സിൽ തങ്ങളുടെ പൊന്നോമനയുടെ മുഖമായിരുന്നു .അതോടെ ഇനി റിവൈവ് വേണ്ടെന്നു അവർ തീരുമാനിക്കുകയിരുന്നു .ഇതിനിടയിലാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ അധ്യയന വർഷം ഓൺലൈനായി ക്ലാസുകൾ ആരംഭിക്കുന്നത്. ടെലിവിഷനില്ലാത്തതു കൊണ്ട് തന്നെ ലിജോയുടെ മകൻ ചെങ്ങാലൂർ ഗവ. എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ലിജിന് പഠിക്കാനായില്ല.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ അടുത്തുള്ള വീടുകളെ ആശ്രയിക്കാനാകില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്തംഗം ബേബി കീടായിയുടെയും പൊതു പ്രവർത്തകനായ ജോയ് മഞ്ഞളിയുടെയും ഇടപെടലിലൂടെ ഒരു പ്രവാസി ലിജിന്റെ പഠനത്തിനായി എൽഇഡി ടിവി വാങ്ങി നൽകുകയായിരുന്നു. മകളുടെ ഓർമകൾ പേറി ജീവിക്കുന്ന ഈ കുടുംബത്തിന് മകന്റെ പഠനം മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനങ്ങളെ തിരുത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. അതെ ,ലിജോയുടെ വീട്ടിൽ വീണ്ടും ടി വിവ എത്തിയിരിക്കുകയാണ്..ഒരിക്കൽ തകർത്തുകളഞ്ഞ സ്വപ്നങ്ങളെ മറ്റൊരു കുഞ്ഞിലൂടെ അല്പമെങ്കിലും നെയ്തെടുക്കാൻ ..
https://www.facebook.com/Malayalivartha
























