വിമാനത്താവളത്തിലും റെയില്വേ സ്റ്റേഷനുകളിലുമായി എത്തിച്ചേര്ന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളില് എത്തിച്ച കെഎസ്ആര്ടിസി ഡ്രൈവര്ക്കും മൊബൈല് ജീവനക്കാരനും കോവിഡ്! തിരുവനന്തപുരത്ത് നിയന്ത്രണങ്ങള് കടുക്കുന്നു...

കെ.എസ്ആര്ടിസി ഡ്രൈവര്ക്കും മൊബൈല് ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് കൂടുതല് നിയന്ത്രണങ്ങള്ക്ക് സാധ്യത. ഡ്രൈവറുമായി സമ്ബര്ക്കത്തില് ആയ 15 ജീവനക്കാരെ ക്വാറന്റീനിലേക്ക് മാറ്റി.
റൂട്ട് മാപ്പും പുറത്തുവിട്ടു. വിമാനത്താവളത്തിലും റെയില്വേ സ്റ്റേഷനുകളിലുമായി എത്തിച്ചേര്ന്ന യാത്രക്കാരെ വിവിധ സ്ഥലങ്ങളില് എത്തിച്ച കെഎസ്ആര്ടിസി ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.
പാപ്പനംകോട് ഡിപ്പോയിലെ ജീവനക്കാരനാണ് ഇയാള്. ഡിപ്പോയിലെ മറ്റ് ജീവനക്കാരോട് ഒപ്പമായിരുന്നു ഇയാള് കഴിഞ്ഞിരുന്നത്. ഡ്രൈവര് താമസിച്ച വിശ്രമമുറി ഉപയോഗിച്ചിരുന്ന 15 ജീവനക്കാരെ ക്വാറന്റീനിലാണ്.
കഴിഞ്ഞ നാലാം തീയതി മങ്ങോട്ട്കാവ്, തച്ചോട്ടുകാവ്, മലയന്കീഴ് റൂട്ടുകളിലായി 5 ട്രിപ്പ് നടത്തി. റെയില്വേ സ്റ്റേഷനില് നിന്നും രണ്ടുതവണ പാറശ്ശാല,പൂജപ്പുര എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോയി. അണു നശീകരണത്തിനായി പാറശ്ശാലയിലുള്ള ഫയര് സ്റ്റേഷനുകളില് ഡ്രൈവര് എത്തിയിരുന്നു.
ഇവിടുള്ള കൂടുതല് പേര് ഇപ്പോള് നിരീക്ഷണത്തിലാണ്. ഡിപ്പോയും ബസ്സും അണുനശീകരണം നടത്തും. മരണശേഷം കോവിഡ് സ്ഥിരീകരിച്ച വഞ്ചിയൂര് സ്വദേശി രമേശന് എന്നയാളുടെ റൂട്ട് മാപ്പും പുറത്തുവിട്ടു. കോവിഡ് പരിശോധന വൈകിയെന്ന് സ്ഥിരീകരിക്കുന്നതാണ്് റൂട്ട് മാപ്പിലെ വിവരങ്ങള്. രണ്ടുതവണ ജനറല് ആശുപത്രിയിലും മെഡിക്കല് കോളേജിലും എത്തിയിട്ടും പരിശോധന നടത്തിയില്ല.
മരണശേഷമാണ് കോവിഡ് പരിശോധന നടത്തിയത്. മണക്കാടുള്ള മൊബൈല് ജീവനക്കാരനും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മലപ്പുറത്തുനിന്നും തിരുവനന്തപുരത്തെത്തിയ ഇയാള്ക്ക് എങ്ങനെ രോഗം പകര്ന്നു എന്നത് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
യുവാവുമായി ഇടപഴകിയ ആളുകളുടെ വിവരങ്ങള് ലഭ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. മുന്കരുതലിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളില് നിയന്ത്രണങ്ങള് ഏര്പ്പെടുത്താന് സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha
























