മുറിയില് ഒറ്റയ്ക്ക് കഴിയണമെന്നും ഭര്ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിർദ്ദേശം; കുട്ടികളുടെ പിറന്നാള് ആഘോഷിച്ചതിനും ഭീഷണി; നഗ്ന ചിത്രങ്ങള് കാട്ടി ഭീഷണിപ്പെടുത്തി പീഡനം; മൂന്നുതവണ ആത്മഹത്യാശ്രമം ;ഒടുവിൽ ആ റെയിവേ ഉദ്യോഗസ്ഥൻ പോലീസ് വലയിൽ; ലീലാവിലാസങ്ങൾ ഇങ്ങനെ!!

സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് എത്രതന്നെ ബോധവത്കരണം നടത്തിയാലും വീണ്ടും വീണ്ടും നമ്മൾ കേൾക്കുന്നത് ഇത്തരത്തിൽ ചതിക്കപ്പെടുന്നവരുടെ കഥകളാണ്. ഇപ്പോഴിതാ കോട്ടയത്ത് വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയ റയിൽവേ ഉദ്യോഗസ്ഥൻ പിടിയിലായിരിക്കുന്നു .
വീട്ടമ്മയെ വിവാഹ വാഗ്ദാനം നല്കി വശീകരിക്കുകയും നഗ്ന ചിത്രങ്ങള് കാട്ടി ഭീഷണിപ്പെടുത്തി പണവും സ്വര്ണവും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് റെയില്വേ ടിക്കറ്റ് ക്ലാര്ക്ക് പിടിയിലായത് .കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിലെ സീനിയർ ടിക്കറ്റ് ക്ലാർക്കായ തിരുവനന്തപുരം ആനാട് ചന്ദ്രമംഗലം പി.എസ്.അരുണിനെയാണ് (അരുൺ സാകേതം33) ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ഇയാളുടെ കെണിയിൽ പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വർണവും നഷ്ടമായ ഗാന്ധിനഗർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭർത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലിൽ കഴിഞ്ഞ വീട്ടമ്മയെ ഫേസ്ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുൺ പുതിയ ജീവിതം നൽകാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മയെ ഇയാൾ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു.വീട്ടമ്മയുടെ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ അരുൺ പണവും സ്വർണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്.
. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്
25ഓളം സ്ത്രീകളെ ഇയാള് ഇത്തരത്തില് വലയില് വീഴ്ത്തിയെന്നാണ് റിപ്പോര്ട്ട്. ടിക്കറ്റ് റിസര്വേഷന് കൗണ്ടറില് എത്തുന്ന പെണ്കുട്ടികളുടെ നമ്ബര് റിസര്വേഷന് ആപ്ലിക്കേഷന് ഫോമില് നിന്നു മനസ്സിലാക്കിയും അരുണ് തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ് പറയുന്നു .
ഇയാളുടെ കെണിയില് പെട്ട് ലക്ഷക്കണക്കിന് രൂപയും സ്വര്ണവും നഷ്ടമായ ഗാന്ധിനഗര് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്ത്താവിന്റെ ശ്രദ്ധ ലഭിക്കുന്നില്ലെന്നു തോന്നലില് കഴിഞ്ഞ വീട്ടമ്മയെ ഫേസ്ബുക് ചാറ്റ് വഴി പരിചയപ്പെട്ട അരുണ് പുതിയ ജീവിതം നല്കാമെന്നു വാഗ്ദാനം ചെയ്തു ചിത്രങ്ങള് കൈക്കലാക്കുകയായിരുന്നു.
തുടര്ന്ന് വീട്ടമ്മയെ ഇയാള് ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. ഭീഷണിപ്പെടുത്തി പലതവണയായി സ്വര്ണവും ലക്ഷക്കണക്കിനു രൂപയും തട്ടിയെടുത്തു. സ്വത്തുക്കള് എഴുതി വാങ്ങാനും ശ്രമിച്ചു. ഭര്ത്താവുമായി സംസാരിക്കുന്നതു പോലും വിലക്കി.
മുറിയില് ഒറ്റയ്ക്ക് കഴിയണമെന്നും ഭര്ത്താവിന്റെ വീട്ടുകാരോട് സംസാരിക്കരുതെന്നും നിര്ദ്ദേശിച്ചു. കുട്ടികളുടെ പിറന്നാള് ആഘോഷിച്ചതിനും ഭീഷണിപ്പെടുത്തി. ഇതേ തുടര്ന്ന് വീട്ടമ്മ മൂന്നു പ്രാവശ്യം ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വീട്ടമ്മയുടെ ചിത്രങ്ങള് കാണിച്ച് ഭീഷണിപ്പെടുത്തിയ അരുണ് പണവും സ്വര്ണവും സ്ഥിരമായി ആവശ്യപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയത്. അരുണിന്റെ ഭീഷണിയില് പേടിച്ച വീട്ടമ്മ ലക്ഷക്കണക്കിനു രൂപ നല്കിയതായി പൊലീസ് പറഞ്ഞു. തുടര്ന്ന് വീട്ടമ്മ ഡിവൈഎസ്പിക്കു നല്കിയ പരാതിയെ തുടര്ന്നാണ് അറസ്റ്റ്.മിക്കവരും നാണക്കേടോര്ത്ത് പരാതിപ്പെട്ടിട്ടില്ല. ഇതോടെയാണ് അരുണ് കൂടുതല് തട്ടിപ്പിന് കളം ഒരുക്കിയത്.ടിക്കറ്റ് റിസർവേഷൻ കൗണ്ടറിൽ എത്തുന്ന പെൺകുട്ടികളുടെ നമ്പർ റിസർവേഷൻ ആപ്ലിക്കേഷൻ ഫോമിൽ നിന്നു മനസ്സിലാക്കിയും അരുൺ തട്ടിപ്പിനു കളമൊരുക്കിയെന്നു പൊലീസ്. നമ്പർ കൈവശപ്പെടുത്തി റിസർവേഷൻ സംബന്ധിച്ച് കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന അവരെ ബന്ധപ്പെടുകയും തുടർന്ന് ബന്ധം സ്ഥാപിക്കുകയും ചെയ്യാറുണ്ടെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്.നിരവധിപേർ ഇയാളുടെ ചതിക്കുഴിയിൽ വീണെങ്കിലും ആരും പരാതിപ്പെടാതിരുന്നത് ഇയാൾക്ക് വീണ്ടും കൂടുതൽ തട്ടിപ്പിലേക്കു പോകാനുള്ള വഴിയൊരുക്കി. ഡിവൈഎസ്പി ആർ ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ, ഡിവൈഎസ്പി ഓഫിസിലെ എഎസ്ഐ കെ.ആർ.അരുൺ കുമാർ, പ്രബേഷനറി എസ്ഐ പ്രദീപ്, എസ്ഐമാരായ കെ.ആർ.പ്രസാദ്, ഷിബുക്കുട്ടൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























