അട്ടപ്പാടിയെ കൂടുതല് ഹരിതാഭമാക്കാന് എവിഐപി പദ്ധതി

അട്ടപ്പാടി വാലി ഇറിഗേഷന് പ്രോജക്റ്റ് (എവിഐപി) മഴനിഴല്പ്രദേശമായ അട്ടപ്പാടിയിലെ ആദിവാസികള് ഉള്പ്പെടെയുള്ളവരുടെ കൃഷിക്കും ശുദ്ധജല ആവശ്യങ്ങള്ക്കും സഹായകമാകും. അട്ടപ്പാടി വാലി ഇറിഗേഷന് പ്രോജക്റ്റ് (എവിഐപി) എന്ന പേരില് വന്കിട പദ്ധതിയുടെ നടപടി ആരംഭിച്ചത് 1958--ലാണ്. 1971-ല് പ്രാഥമിക രൂപരേഖ തയാറാക്കി. പിന്നീട് 5 തവണ പുതുക്കിയെങ്കിലും തുടര് നടപടിയുണ്ടായില്ല.
കാവേരി നദീജലതര്ക്കത്തില്പ്പെട്ട് 1989-ല് പദ്ധതി പൂര്ണമായി സ്തംഭിച്ചു. സമവായ ചര്ച്ചകളുടെ അടിസ്ഥാനത്തില് പിന്നീട് നടത്തിയ ഒരോ നീക്കവും തമിഴ്നാട് എതിര്ത്തു. പ്രദേശത്ത് ജീവനക്കാര്ക്കു നിര്മിച്ച വസതികള് ഉള്പ്പെടെ കാടുകയറി. ഭവാനിയിലെ വെള്ളം അനധികൃതമായി കേരളം ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് തമിഴ് രാഷ്ട്രീയ പാര്ട്ടികള് സമരം നടത്തി, അതിര്ത്തി തടഞ്ഞ സംഭവവും ഉണ്ടായി.
കേരളം നാലു വര്ഷം മുന്പ് ശക്തമായ നീക്കം നടത്തിയെങ്കിലും പദ്ധതിക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി. സംസ്ഥാന സര്ക്കാരിന്റെ തുടര്ച്ചയായ ഇടപെടലിനെ തുടര്ന്ന് പരിസ്ഥിതിപഠനത്തിനു കേന്ദ്രം നല്കിയ അനുമതി തമിഴ്നാടിന്റെ സമ്മര്ദത്തില് പിന്നീട് റദ്ദാക്കിയത് രാഷ്ട്രീയ വിവാദവുമായി. ഇതിനിടെ ഡല്ഹി കേന്ദ്രമാക്കിയുള്ള ഏജന്സി വഴി സ്ഥലത്തു പ്രാഥമിക സര്വേ ആരംഭിച്ചിരുന്നു.
പദ്ധതിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് ഉറപ്പാക്കാന് തമിഴ്നാട് ആകാശ രഹസ്യനിരീക്ഷണം നടത്തിയതായും വിവരം ലഭിച്ചിരുന്നു. പ്രദേശത്ത് അടിസ്ഥാന സൗകര്യമൊരുക്കാന് ഇതു വരെ 17 കോടി രൂപ ചെലവഴിച്ചുവെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha
























