മൂന്നാഴ്ച മുൻപ് ഭാര്യ പിണങ്ങിപോയി.. കലിപ്പ് തീർത്തത് മക്കളോട്... ആണ്കുട്ടിയുടെ പുറത്ത് കേബിള് കൊണ്ട് അടിച്ച ശേഷം പെണ്കുട്ടിയുടെ തല ഭിത്തിയിലിടിച്ചു; എന്നിട്ടും കലിപ്പ് തീർന്നില്ല... കേബിള് വയര് കൊണ്ട് പുറത്തടിച്ച് മുറിവുണ്ടാക്കി... കല്പ്പറ്റയിൽ സംഭവിച്ചത്...

മദ്യലഹരിയില് മക്കളെ ക്രൂരമായി മര്ദിച്ചു പരുക്കേല്പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. ഭാര്യ പിണങ്ങിപ്പോയതിന്റെ ദേഷ്യത്തിലായിരുന്നു കഴിഞ്ഞദിവസം വൈകിട്ട് ഒമ്ബതു വയസുകാരനെയും ഏഴു വയസുകാരിയേയുമാണ് പിതാവായ കമ്ബളക്കാട് പോലീസ് സ്റ്റേഷന് പരിധിയിലെ ഏച്ചോം പുന്നന്താനം ലിന്സന് (40) ക്രൂരമായി മര്ദിച്ചത്.
മൂന്നാഴ്ച മുമ്ബ് ആയിരുന്നു ഇയാളുടെ ഭാര്യ പിണങ്ങി പോയത്. മര്ദനത്തിൽ കുട്ടികള്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ആണ്കുട്ടിയുടെ പുറത്ത് കേബിള് കൊണ്ട് അടിക്കുകയും പെണ്കുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ചെയ്തു.
കേബിള് വയര് കൊണ്ട് പുറത്തടിച്ചതിനാല് ആണ്കുട്ടിയുടെ പുറത്ത് മുറിവുണ്ടായിട്ടുണ്ട്. പെണ്കുട്ടിയുടെ തല ഭിത്തിയിലിടിച്ചതിനെ തുടര്ന്ന് തലയ്ക്ക് മുറിവേല്ക്കുകയും രണ്ട് തുന്നലിടുകയും ചെയ്തു.
ഇതേതുടര്ന്ന് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള് ലിന്സണ് ഓടി രക്ഷപ്പെടാന് ശ്രമിച്ചെങ്കിലും ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് കുട്ടികളുടെ അമ്മയെ വിളിച്ചു വരുത്തി അവരെ അമ്മയോടൊപ്പം അയച്ചു.
ലിന്സനെതിരെ ജുവനൈല് ജസ്റ്റിസ് നിയമപ്രകാരവും, ഇന്ത്യന് ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള് പ്രകാരവും കേസെടുത്തിട്ടുണ്ട്. വീഡിയോ കോണ്ഫറന്സിലൂടെ കോടതി മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























