Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കടുത്തുരുത്തിയില്‍ അര്‍ദ്ധരാത്രിയില്‍ പൊലീസിന്റെ വന്‍ കഞ്ചാവ് വേട്ട: നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിക്കൊണ്ടു വന്ന 60 കിലോ കഞ്ചാവ് പിടികൂടി; പിടികൂടിയത് ആര്‍പ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങള്‍ക്കായി എത്തിച്ച കഞ്ചാവ്

17 JUNE 2020 10:36 AM IST
മലയാളി വാര്‍ത്ത

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷ്യല്‍ സ്‌ക്വാഡും കടുത്തുരുത്തി പൊലീസും ചേര്‍ന്ന് നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്തിക്കൊണ്ടു വന്ന അറുപത് കിലോ കഞ്ചാവുമായി രണ്ടു പേരെ പിടികൂടി. നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് അര്‍ദ്ധരാത്രിയില്‍ പൊലീസ് സംഘം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ ആലഞ്ചേരി തെള്ളകം കളപ്പുരയ്ക്കല്‍ വീട്ടില്‍ ജോസ് (40), തലയാഴം തോട്ടകം തലപ്പുള്ളില്‍ ഗോപു (27) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കുറുപ്പന്തറ മാര്‍ക്കറ്റിനു സമീപത്തു വച്ച് ലോറിയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും ആര്‍പ്പൂക്കരയിലെ ഗുണ്ടാ സംഘങ്ങള്‍ക്കു വന്‍ തോതില്‍ കഞ്ചാവ് എത്തുന്നതായി വൈക്കം ഡിവൈ.എസ്.പി സനില്‍കുമാറിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതേ തുടര്‍ന്നു ദിവസങ്ങളായി കടുത്തുരുത്തി പൊലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ആന്ധ്രയിലേയ്ക്കു പൈനാപ്പിളുമായി പോയ ശേഷം മടങ്ങിയെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ രഹസ്യ അറയില്‍ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചത്.

തുടര്‍ന്നു കടുത്തുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ സി.എസ് ബിനു, എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ ഗ്രേഡ് എസ്.ഐ വിജയപ്രസാദ്, എ.എസ്.ഐ സിനോയ്, സിവില്‍ പൊലീസ് ഓഫിസര്‍ അനീഷ്, രാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കുറുപ്പന്തറ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. ഇതോടെയാണ് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ രഹസ്യ അറയില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തത്.

ആന്ധ്രയില്‍ നിന്നുള്ള മലയാളി യുവാക്കളാണ് രണ്ടു കിലോ വീതമുള്ള മുപ്പത് പാഴ്സലുകളിലായി കഞ്ചാവ് കടത്തിക്കൊണ്ടു വന്നത്. അതിരമ്പുഴ, ആര്‍പ്പൂക്കര പ്രദേശങ്ങളിലെ ഗുണ്ടകള്‍ക്കായി എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പൊലീസിനു ലഭിച്ച വിവരം. ഈ പ്രതികള്‍ക്കായി പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവുമായി എത്തിയ ലോറിയിലെ ജീവനക്കാരായ രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends