Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പോലീസാക്രമണക്കേസും: ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് വെള്ളം ചേർത്ത്ത് നേർപ്പിച്ച പോലീസ് കുറ്റപത്രം;പ്രതികളെ ജൂലൈ 29 ന് ഹാജരാക്കാൻ കോടതി ഉത്തരവ്

17 JUNE 2020 11:09 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പോലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെയും കൻ്റോൺമെൻറ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ തലോടിയുള്ള കുറ്റപത്രം കൻ്റോൺമെൻ്റ് സമർപ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ പോലീസിൻ്റെ കണ്ണിന് മുന്നിൽ സിറ്റിയിൽ വിലസിയിട്ടും സ്റ്റേഷന് മുന്നിലെത്തിയിട്ടും ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച്പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച യഥാർത്ഥ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെ പ്രതികൾ കൃത്യത്തിന് ശേഷം ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനിടയായിട്ടില്ലെന്ന് കാട്ടി തലോടൽ കുറ്റപത്രം സമർപ്പിച്ചുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാൻ മജിസ്‌ട്രേട്ട് എ. അനീസ കൻ്റോൺമെൻ്റ് പോലീസിനോട് ഉത്തരവിട്ടു.

എസ്. എഫ്. ഐ. നേതാക്കളായ സർവ്വകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് , യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് , എസ് എഫ് ഐ പ്രവർത്തകരായ ചന്ദു അശോക് , ജെ.ജെ. അഭിജിത് , കാർത്തിക് , വിനേഷ് ഷാജി , അഭീഷ് , അമൽ മുഹമ്മദ് , ഉജ്വൽ ചക്രവർത്തി , നന്ദകുമാർ , അഭിജിത്ത് , സെയ്ദാലി , ബാഹുൽ കൃഷ്ണ , നൈൽ , പി .റ്റി. അമൽ , കൃഷ്ണകാന്ത് , ആർ.എസ്.അക്ഷയ് , എസ്.എസ്. ആദേശ് , സുനിൽ , ശംഭു , അജ്മൽ , വിഘ്നേശ്വരൻ എന്നിവരാണ് പോലീസാക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ഒന്നു മുതൽ ഇരുപത്തിരണ്ട് വരെയുള്ള പ്രതികൾ.
കെ.എസ്.യു. സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് നരഹത്യാ ശ്രമത്തിന് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫഹദ് , എ.ആർ. റിയാസ് , ജോബിൻ ജോസ് , ചന്ദു അശോക് , വിനേഷ് ഷാജി , അക്ബർ ഷാ , അമൽ മുഹമ്മദ് , സുനിൽ , റ്റി. ശംഭു , വിഷ്ണു , അജ്മൽ , വിഘ്നേശ്വരൻ എന്നീ 12 പേരാണ് നരഹത്യാ ശ്രമ കുറ്റപത്രത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ. വധശ്രമത്തിന് ഐപിസി 307 ചുമത്തുന്നതിന് പകരം 307 കുറവ് ചെയ്ത് താരതമ്യേന നിസാര വകുപ്പായ നരഹത്യ ശ്രമം ചുമത്തി ഐപിസി വകുപ്പ് 308 ഇട്ട് നേർപ്പിച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് പോലീസിനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭയന്ന് പിൻതിരിയുന്നതിലേക്കായി ദേഹോപദ്രവമേൽപ്പിക്കുകയും കൈയ്യേറ്റം ചെയ്യുകയും കെ എസ് യു പ്രസിഡൻ്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2019 നവംബർ 29 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.
അതേ സമയം 2019 ഡിസംബർ 3 ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത പോലീസാക്രമണ - നരഹത്യാശ്രമക്കേസുകളിലടക്കം പ്രതികളായ റിയാസ് , ജോബിൻ ജോസ് എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ കേസുള്ള കൻ്റോൺമെൻറ് പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവർ ഒളിവിലാണെന്ന് പോലീസ് പറയുന്നെങ്കിലും അസിസ്റ്റൻറ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികൾ സമരം അവസാനിപ്പിച്ചത്.
പോലീസാക്രമണ - നരഹത്യാശ്രമ കേസുകളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ഗവ. മെൻസ് ഹോസ്റ്റലിൽ നിന്ന് നാമമാത്രമായി അഞ്ച് എസ് എഫ് ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പോലീസ് പറയുന്ന പ്രതികൾ അതേ പോലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പോലീസ് തയ്യാറായിട്ടില്ല.
കേസന്വേഷണ ഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുക , മജിസ്ട്രേട്ടിൻ്റെ സാന്നിധ്യത്തിൽ പ്രതികളുടെ മുഖ - ശരീര സാദൃശ്യമുള്ളവരെ പ്രതികൾക്കൊപ്പം ഇടകലർത്തി നിർത്തി ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തുക എന്നീ ചുമതലകൾ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 9 പ്രകാരം നിർവ്വഹിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ കടമയും കർത്തവ്യവുമാണ്. വിചാരണയിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കേണ്ടതിൽ ഇവ നിർണ്ണായക തെളിവാകേണ്ടതുമാണ്. കൂടാതെ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 അനുശാസിക്കും വിധം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതിനയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് സഞ്ചരിച്ച് തൊണ്ടി മുതൽ പ്രതിയുടെ സാന്നിധ്യത്തിൽ പ്രതിയെക്കൊണ്ട് വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ രീതികൾ വിചാരണയിൽ നിർണ്ണായക തെളിവായി കോടതി മുമ്പാകെ വരേണ്ടതാണെന്നത് വിജയകരമായ പ്രോസിക്യൂഷന് നിർണ്ണായകമാണെന്ന നിയമം നിലവിലിരിക്കേ കേസ് അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് പ്രധാന പ്രതികളെ ഒളിവിലിട്ട് കുറ്റപത്രം സമർപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. വിചാരണയിൽ പ്രതികളുടെ ഭീഷണിയിൽ സാക്ഷികൾ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്താനുള്ള അപേക്ഷയും പോലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചില്ല. കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം പോലീസ് അപേക്ഷ പ്രകാരം രഹസ്യമൊഴി കൊടുപ്പിച്ച് വകുപ്പ് 306 പ്രകാരമാണ് കോടതി കൂട്ടു പ്രതിക്ക് മാപ്പ് നൽകി കൂട്ടുപ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുന്നത്. നേതാക്കളടക്കമുള്ള പ്രതികളുടെ ഗൂഢാലോചനയടക്കം വിചാരണയിൽ നിർണ്ണായകമാകുമെന്നതിനാലാണ് ആഭ്യന്തര വകുപ്പിൻ്റെ സ്വാധീനത്തിന് വഴങ്ങി പോലീസ് അതിന് മുതിരാതെ നിഷ്ക്രിയത്വം കാട്ടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേതാക്കൾക്ക് ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള അലിബിയുടെ (കൃത്യ സമയം സംഭവസ്ഥലത്തോ ഗൂഢാലോചന സ്ഥലത്തോ താനില്ലായിരുന്നെന്ന പ്രതിയുടെ വാദം) പിൻബലത്താൽ കേസിൽ നിന്ന് ഊരിപ്പോകാനുള്ള പഴുതുകളിട്ടുള്ളതാണ് പോലീസ് കുറ്റപത്രം.
കേസന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാത്ത കേസിൽ കോടതി വിചാരണയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയെ കോടതിയിൽ വച്ച് ആദ്യമായി ചൂണ്ടിക്കാട്ടി തിരിച്ചറിയുന്നത് പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുമെന്നും പ്രതിയെ സംശയത്തിൻ്റെ ആനുകൂല്യത്തിൽ വിട്ടയക്കാമെന്നുമുള്ള സുപ്രീം കോടതി വിധിന്യായങ്ങൾ നിലവിലുള്ളപ്പോഴാണ് പോലീസ് ഭരണം കയ്യാളുന്ന ആഭ്യന്തര വകുപ്പിൻ്റെ സ്വാധീനത്തിന് വഴങ്ങി പ്രതികളെ അറസ്റ്റ് ചെയ്യാതെ നിസംഗത കാട്ടി വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (1 hour ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (2 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (2 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (3 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (6 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (6 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (6 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (6 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (6 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (7 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (7 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (7 hours ago)

Malayali Vartha Recommends