ഫിഷറീസ് വകുപ്പിന് കീഴില് ബാണാസുര ഡാമില് മീന്പിടിത്തം തുടങ്ങി

ആദിവാസി വിഭാഗത്തിന് ഉയര്ന്ന വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പിന് കീഴില് രൂപീകരിച്ച ബാണാസുരസാഗര് പട്ടിക ജാതി പട്ടിക വര്ഗ റിസര്വോയര് ഫിഷറീസ് സഹകരണ സംഘം ബാണാസുര ഡാമില് മത്സ്യ ബന്ധനം ആരംഭിച്ചു. 2012-ലാണ് സംഘം രൂപീകരിച്ചതെങ്കിലും കഴിഞ്ഞ വര്ഷമാണ് പ്രവര്ത്തനം ആരംഭിച്ചത്.
കേരള റിസര്വോയര് ഫിഷറീസ് ഡവലപ്മെന്റ് പ്രൊജക്ടിന്റെ ഭാഗമായി മീന് പിടിക്കാനും വില്പനയ്ക്കും ആവശ്യമായ കൊട്ടത്തോണി, ഗില്നെറ്റ്, വെയിങ് മിഷ്യന്, ബില്ലിങ് മിഷ്യന് എന്നിവ ഫിഷറീസ് വകുപ്പ് നല്കിയിരുന്നു. പൊതുജലാശയങ്ങളില് മത്സ്യ സമ്പത്ത് ഉയര്ത്തുക എന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം ഡാമില് 13 ലക്ഷം മീന് കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.
മീന് വിറ്റു കിട്ടുന്ന വരുമാനത്തിന്റെ 80 % തുക മീന് പിടിക്കുന്നവര്ക്കും 20% സൊസൈറ്റിക്കും ആണ് ലഭിക്കുക. പദ്ധതി നടപ്പിലായതോടെ റിസര്വോയറില് മത്സ്യ ബന്ധനത്തിനുള്ള പൂര്ണാധികാരം ഈ സൊസൈറ്റിക്കു മാത്രമായി നിജപ്പെടുത്തി. ഡാമില് നിന്ന് പിടിക്കുന്ന മീന് രാവിലെ 8-മുതല് മഞ്ഞൂറ, കാപ്പിക്കളം എന്നിവിടങ്ങളില് വില്പന നടത്തും. വിവിധ മത്സ്യങ്ങള്ക്ക് 180 മുതല് 300 രൂപ വരെയാണ് വില്പന വില.
https://www.facebook.com/Malayalivartha
























