വിദേശത്ത് നിന്നെത്തി മകനെ കണ്ടു; പിന്നീട് വിവാഹമോചനം നേടിയ ഭാര്യയുടെ വീട്ടിലെത്തി പെട്രോള് ഒഴിച്ച് ആത്മഹത്യ ചെയ്തു!

വിദേശത്ത് നിന്നും സ്വദേശമായ ആറ്റിങ്ങലില് എത്തിയ യുവാവ് ക്വാറന്റീന് കാലാവധി കഴിഞ്ഞതിന് പിന്നാലെ വിവാഹബന്ധം വേര്പെടുത്തിയ ഭാര്യയുടെ വീട്ടിലെത്തി പെട്രോള് ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തു. കിഴുവിലം ചിറ്റാറ്റിന്കര ലക്ഷ്മി ഭവനില് താമസിച്ചിരുന്ന മണമ്പൂര് ഒറ്റൂര് സ്വദേശി 33-കാരനായ സുനിലാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടുകൂടിയായിരുന്നു സംഭവം.
നാല് മാസം മുമ്പ് ഭാര്യ വിജയലക്ഷ്മിയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഗള്ഫിലേക്ക് പോയ ഇയാള് മെയ് 23-നാണ് ദുബായ്-യില് നിന്നും തിരിച്ചെത്തിയത്. ക്വാറന്റീന് കാലാവധി കഴിഞ്ഞതിനാല് കഴിഞ്ഞ ദിവസം രാവിലെ ഭാര്യ താമസിക്കുന്ന കൊടുമണ് കോളനിയിലെ വാടക വീട്ടിലെത്തി പത്ത് വയസുകാരനായ മകന് വിഘ്നേശിനെ കണ്ട ശേഷം ഉടന് തന്നെ മടങ്ങുകയും ചെയ്തു. വൈകുന്നേരം അഞ്ച് മണിയോടുകൂടി വീണ്ടും ഭാര്യ വീട്ടില് എത്തിയ സുനില് കൈയ്യില് കരുതിയിരുന്ന കന്നാസില് നിന്നും പെട്രോള് ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് വിജയലക്ഷ്മിയുടെ അച്ഛന് മുരുകന് പറഞ്ഞു.
വീടിനു പിന്നില് ഒരാള് നില്ക്കുന്നതു കണ്ട് അയല്വാസി ബഹളം വച്ചെങ്കിലും തീകൊളുത്തി കഴിഞ്ഞിരുന്നു. വീട്ടിലുണ്ടായിരുന്നവരും അയല് വാസികളും ചേര്ന്നു തീയണച്ചുവെങ്കിലും ഈ സമയത്ത് സുനില് മരിച്ചിരുന്നു. കൊവിഡ് 19 സാഹചര്യം പരിഗണിച്ച് മൃതശരീരം മെഡിക്കല് കോളേജിലേക്ക് മാറ്റുിയിട്ടുണ്ട്. കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാനാകൂ. പ്രത്യേകം സജ്ജമാക്കിയ പി.പി കിറ്റ് ഉള്പ്പടെയുള്ളവ ധരിച്ചെത്തിയ നഗരസഭാ ആരോഗ്യവിഭാഗത്തിലെ ശുചീകരണ വിഭാഗം ജീവനക്കാരാണ് മൃതദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റിയത്. വീടും പരിസരവും നഗരസഭ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കുകയും ചെയ്തു.
വാര്ഡ് കൗണ്സിലര് ജി. തുളസീധരന് പിള്ള വിവരം അറിയിച്ചതിനെ തുടര്ന്ന് നഗരസഭാ ചെയര്മാന് എം.പ്രദീപ് ആറ്റിങ്ങല് പോലീസിന്റെയും തുടര്ന്ന് ഫയര്ഫോഴ്സിന്റെയും അടിയന്തിര സഹായം ആവശ്യപ്പെട്ടു. അഡ്വ. ബി. സത്യന് എം.എല്.എ, നഗരസഭാ ചെയര്മാന് എം. പ്രദീപ്, സര്ക്കിള് ഇന്സ്പെക്ടര് വി.വി. ഡിപിന്, നഗരസഭാ ഹെല്ത്ത് സൂപ്പര് വൈസര് ബി. അജയകുമാര്, താലൂക്കാശുപത്രി സൂപ്രണ്ട് ജസ്റ്റിന് ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തി. കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാനാവുയെന്നും ചെയര്മാന് അറിയിച്ചു.
https://www.facebook.com/Malayalivartha
























