പെരുമ്പാവൂരില് ഒഴുക്കില്പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി...ഫുട്ബോള് എടുക്കാനിറങ്ങിയപ്പോഴാണ് വിദ്യാര്ത്ഥികള് ഒഴുക്കില്പെട്ടത്

പെരുമ്പാവൂരില് ആലാട്ടുചിറ നെടുംമ്പാറയില് പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്ഥിയുടെ മൃതദേഹം കണ്ടെത്തി. കോടനാട് മീമ്പാറ സ്വദേശി പാമ്പലമാലി വീട്ടില് നോബിയുടെ മകന് വൈശാഖ് (19)ന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. ഫുട്ബോള് എടുക്കാന് പുഴയില് ഇറങ്ങിയ രണ്ട് വിദ്യാര്ഥികളാണ് ഇന്നലെ വൈകുന്നേരം ഒഴുക്കില്പ്പെട്ടത്.
ഒരാളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തിയിരുന്നു. കോതമംഗലം കുത്തുകുഴി കളരിക്കല് വീട്ടില് മാത്യുവിന്റെ മകന് ബേസിലിന്റെ (17) മൃതദേഹമാണ് ഇന്നലെ ലഭിച്ചത്. ഇരുവരും കോട്ടപ്പടി മാര് ഏലിയാസ് കോളജിലെ അവസാന വര്ഷ ബിസിഎ വിദ്യാര്ഥികളായിരുന്നു.
കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ ആലാട്ടുചിറ നെടുമ്പാറ ഭാഗത്ത് പുഴയില് ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം. പുഴയോട് ചേര്ന്നുള്ള മണല്ത്തിട്ടയില് ഫുട്ബോള് കളിക്കുന്നതിനിടെ പുഴയില് വീണ ഫുട്ബോള് എടുക്കാന് ശ്രമിച്ചപ്പോഴാണ് അപകടം. 10 പേരടങ്ങുന്ന സംഘമാണ് ഫുട്ബോള് കളിച്ചത്. ബേസില് പന്ത് എടുക്കാന് ശ്രമിക്കുന്നതിനിടെ ചുഴിയില് അകപ്പെട്ട് മുങ്ങി താഴുന്നത് കണ്ട വൈശാഖ് രക്ഷിക്കാന് ശ്രമിക്കുന്നതിടെ ഇരുവരും ഒഴുക്കില്പ്പെടുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























