കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന എല്ലാ പ്രവാസികള്ക്കും കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിർബന്ധം..വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക് ...ഈ പരിശോധനയില് നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില് പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്ദേശം...... ..വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാണ്

കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന എല്ലാ പ്രവാസികള്ക്കും കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു . എല്ലാ വിമാനങ്ങളില് വരുന്നവര്ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില് കേന്ദ്രസര്ക്കാരിന്റെ ഇടപെടല് ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ...... വന്ദേഭാരത് ദൗത്യമുൾപ്പെടെയുള്ള എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കോവിഡ് സർട്ടിഫിക്കറ്റ് വേണമെന്നാണ് തീരുമാനം
വിദേശ വിമാനത്താവളങ്ങളിൽ ട്രൂ നാറ്റ് റാപ്പിഡ് പരിശോധന മതി. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്നതാണ് ട്രൂ നാറ്റ്. 1000 രൂപയാണു നിരക്ക്. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില് കൊണ്ടുവരാവൂ എന്നാണ് കേന്ദ്രസര്ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സംവിധാനം എംബസികള് വേണം വിമാനത്താവളത്തില് ഏര്പ്പെടുത്താന്. ഈ സംവിധാനത്തിലൂടെ ഒരു മണിക്കൂര് കൊണ്ട് ഫലം അറിയാനാകും. ഈ പരിശോധനയില് നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തില് പ്രവേശിപ്പിക്കുക എന്നതാണ് കേരളത്തിന്റെ നിര്ദേശം......
വിമാനങ്ങളിൽ വരുന്നവര്ക്ക് പരിശോധന നിര്ബന്ധമാക്കിയില്ലെങ്കില് രോഗവ്യാപനം രൂക്ഷമാകാന് ഇടയാക്കും. എംബസികളില് ട്രൂനെറ്റ് സംവിധാനം ഏര്പ്പെടുത്താനുള്ള ഇടപെടല് കേന്ദ്രസര്ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടുക......
യാത്രക്കാർ കോവിഡ് ബാധിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന വേണമെന്നു സ്വകാര്യ വിമാന കമ്പനികളാണു സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. വിമാനത്തിൽ രോഗികൾ വരുന്നില്ലെന്ന് ഉറപ്പായാൽ വിമാന ജീവനക്കാരുടെ ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഒഴിവാക്കാനാകും.
കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്നു വരുന്നവർ കോവിഡ് രോഗമില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കേന്ദ്ര സർക്കാർ മാർച്ചിൽ നിർദേശിച്ചിരുന്നു.. ഇതിനെതിരെ വ്യാപകമായ വിമര്ശനം ഉയര്ന്നതിനെ തുടര്ന്ന് സര്ക്കാര് ഈ തീരുമാനത്തില്നിന്ന് പിന്നാക്കം പോയിരുന്നു. പുറത്തുനിന്ന് വരുന്നവര്ക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സര്ക്കാര് വീണ്ടും രോഗപരിശോധന നടത്തണമെന്ന നിലപാട് സ്വീകരിക്കുന്നത്
https://www.facebook.com/Malayalivartha
























