സംസ്ഥാനത്തെ മുഴുവന് വിദ്യാര്ത്ഥികള്ക്കും ഓണ്ലൈന് ക്ലാസ്സുകള്ക്ക് സംവിധാനമൊരുക്കിയതായി സര്ക്കാര് ഹൈക്കോടതിയില്

സംസ്ഥാനത്തെ മുഴുവന് വിദ്യാര്ത്ഥികള്ക്കും ഓണ്ലൈന് ക്ലാസ്സുകള്ക്ക് സംവിധാനമൊരുക്കിയതായി സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. നിരവധി വിദ്യാര്ത്ഥികള് ഓണ്ലൈന് ക്ലാസുകള്ക്ക് പുറത്താണെന്നും ഇവര്ക്കായി സൗകര്യങ്ങള് ഏര്പ്പെടുത്തണമെന്നും മറ്റും ആവശ്യപ്പെട്ട് കാസര്കോഡ് വെള്ളരിക്കുണ്ട് സ്വദേശി സി സി സി ഗിരിജ അടക്കമുള്ളവര് സമര്പ്പിച്ച ഹര്ജികളിലാണ് സര്ക്കാര് നിലപാടറിയിച്ചത്. 872 വിദ്യാര്ഥികള്ക്ക് മാത്രമേ നിലവില് ക്ലാസ്സുകളില് പങ്കെടുക്കുന്നതിന് സൗകര്യം ഇല്ലാതുള്ളൂ . ഇവരില് ഭൂരിഭാഗവും വിദൂര ആദിവാസി മേഖലകളില് നിന്നുള്ള കുട്ടികളാണ്. ഇവര്ക്ക് ആവശ്യമായ സൗകര്യങ്ങള് എത്തിക്കാന് ശ്രമം നടപടി സ്വീകരിക്കുന്നുണ്ട്. ഇവര്ക്കായി ഓണ്ലൈന് ക്ലാസ്സുകള് റെക്കോര്ഡ് ചെയ്തു എത്തിക്കും.
41.2 ലക്ഷം കുട്ടികള്ക്ക് ഓണ്ലൈന് ക്ലാസ്സുകളില് പങ്കെടുക്കുന്നതിനുള്ള സജ്ജീകരണങ്ങള് ഒരുക്കിയിട്ടുണ്ട്. വിദ്യാര്ഥികള്ക്ക് ഓണ്ലൈന് ക്ലാസ്സിനുള്ള സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കാന് പ്രധാന അധ്യാപകര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടന്നും സര്ക്കാര് സത്യവാങ്മൂലത്തില് വ്യക്തമാക്കി.
" f
https://www.facebook.com/Malayalivartha
























