ചാര്ട്ടേഡ് വിമാനങ്ങളില് മാത്രമല്ല, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്നവര്ക്കും ഇനി മുതല് കേരളത്തിലേക്ക് കടക്കാന് കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റ് വേണം!

കേരളത്തിലേക്ക് കടക്കാന് ഇനി കോവിഡ്-19 നെഗറ്റീവ് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാക്കാന് സംസ്ഥാന സര്ക്കാര്.
സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സര്ക്കാര് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചാര്ട്ടേഡ് വിമാനങ്ങളില് മാത്രമല്ല, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വരുന്നവര്ക്കും ഇനി മുതല് സര്ട്ടിഫിക്കറ്റ് നിര്ബന്ധമാണ്.
പ്രവാസികള്ക്ക് ഇരുട്ടടിയാവുകയാണ് വിദേശ നിന്ന് വരുന്ന എല്ലാ വിമാനങ്ങളിലെ യാത്രികര്ക്കും സര്ട്ടിഫിക്കറ്റ് വേണമെന്ന സര്ക്കാരിന്റെ ആവശ്യം.
രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുമിച്ച് വരുമ്ബോഴുള്ള രോഗവ്യാപനം സാധ്യത ഒഴിവാക്കാന് വേണ്ടിയാണ് ഈ നടപടിയെന്നാണ് സംസ്ഥാന സര്ക്കാര് വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha
























