നിലവിലെ സാഹചര്യത്തില് 10, 12, ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള് റദ്ദാക്കണമെന്നും ഇന്റേണല് അസസ്മെന്റുകളുടെ അടിസ്ഥാനത്തില് ഫലം പ്രഖ്യാപിക്കണമെന്നും സി ബി എസ് ഇയോട് സുപ്രീം കോടതി

10, 12, ക്ലാസുകളിലെ അവശേഷിക്കുന്ന പരീക്ഷകള് റദ്ദാക്കണമെന്നും ഇന്റേണല് അസസ്മെന്റുകളുടെ അടിസ്ഥാനത്തില് ഫലം പ്രഖ്യാപിക്കണമെന്നും സി ബി എസ് ഇയോട് സുപ്രീം കോടതി.
ജസ്റ്റിസ് എ എം ഖാന്വില്ക്കര് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അടുത്ത ചൊവ്വാഴ്ചയോടെ നിര്ദേശങ്ങള് അറിയിക്കണമെന്ന് സി ബി എസ് ഇ ബോര്ഡിനോട് ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തില് പരീക്ഷകള് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷകര്ത്താവായ അമിത് ബത്ല നല്കിയ ഹരജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.
എന്നാല് ജൂലൈ ഒന്നിനും 15നും ഇടയില് അവശേഷിക്കുന്ന പരീക്ഷകള് നടത്താന് സി ബി എസ് ഇ തീരുമാനിച്ചിരുന്നു.
ഇതിനകം നടത്തിയ പരീക്ഷകളുടെ അടിസ്ഥാനത്തില് ഫലങ്ങള് പ്രഖ്യാപിക്കാനും അവശേഷിക്കുന്ന വിഷയങ്ങളില് ഇന്റേണല് അസസ്മെന്റിന്റെ അടിസ്ഥാനത്തില് ശരാശരി കണക്കാക്കാനും ആവശ്യപ്പെട്ടാണ് രക്ഷകര്ത്താക്കള് സി ബി എസ് ഇക്ക് അപേക്ഷ സമര്പ്പിച്ചത്.
കൊറോണവൈറസ് കേസുകള് വര്ധിക്കുന്നതിനിടയില് പരീക്ഷ നടത്തിയാലുണ്ടാകുന്ന സുരക്ഷാപ്രശ്നങ്ങളും ആശങ്കകളും അപേക്ഷയില് ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha
























