കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിന്റെ വക്കിലാണ്... മുന്കരുതല് പാലിച്ചില്ലെങ്കില് സമൂഹവ്യാപനത്തിലേക്കെന്ന് മുഖ്യമന്ത്രി

കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ലോക്ക്ഡൗണ് ഇളവുകള് പ്രാബല്യത്തില് വരികയും മറ്റ് സംസ്ഥാനങ്ങളില്നിന്നും വിദേശരാജ്യങ്ങളില് നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള് രൂക്ഷമായത്. മെയ് 4 വരെ മൂന്ന് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 16 പേരാണ് സംസ്ഥാനത്ത് അന്ന് ചികിത്സയിലുണ്ടായിരുന്നത്. എന്നാല് ഇപ്പോള് രോഗികളുടെ എണ്ണം 2697 ആയും മരണം 20 ആയും വര്ദ്ധിച്ചു.
ശാരീരിക അകലം, മാസ്ക് ഉപയോഗം, സമ്ബര്ക്കവിലക്ക്, റിവേഴ്സ് ക്വാറന്റീന് എന്നിവയിലൂടെയാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കാന് സാധിച്ചത്. ഇവ തുടര്ന്നാല് കൊവിഡിനെ ഫലപ്രദമായി തടയാന് സാധിക്കും. നിയന്ത്രണങ്ങള് സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണ നടപടികള് സ്വീകരിക്കാന് പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നിലവിലെ സ്ഥിതിയില് വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരില് ഒന്നരശതമാനം ആളുകള് കൊവിഡ് പോസിറ്റീവുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളില് രണ്ട് ലക്ഷമായി വര്ദ്ധിക്കാന് ഇടയുണ്ട്. യാത്രക്കാരുടെ എണ്ണം വര്ദ്ധിക്കുമ്ബോള് സ്വാഭാവികമായി കൊവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണവും വര്ദ്ധിക്കും. രണ്ട് ശതമാനം ആളുകള്ക്ക് കൊവിഡ് ബാധിക്കുന്നത് നാലായിരത്തോളം പേരെയാണ് ബാധിക്കുക. മുന്കരുതല് പാലിച്ചില്ലെങ്കില് ഇവരില് നിന്നും സമ്ബര്ക്കം മൂലം കൂടുതല് ആളുകളിലേക്ക് രോഗം വ്യാപിക്കും. കൂടുതല് വ്യാപനത്തിലേക്ക് കടന്നാല് സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേര്ന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha
























