കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില് കണ്ണൂര് കോര്പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന് കലക്ടറുടെ ഉത്തരവ്

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില് കണ്ണൂര് കോര്പറേഷനിലെ എല്ലാ ഡിവിഷനും അടച്ചിടാന് കലക്ടറുടെ ഉത്തരവ്. ഇന്ന് കണ്ണൂരില് 4 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള് രോഗമുക്തനായി. അതേസമയം 75 പേര്ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 90 പേര് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്.
തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, തൃശൂര് 11, പാലക്കാട് 24, കോഴിക്കോട് 14, കണ്ണൂര് 1 എന്നിങ്ങനെയാണ് ഇന്ന് ഫലം നെഗറ്റീവായത്. ഇന്ന് 5876 സാമ്ബിളുകള് പരിശോധിച്ചു. ഇതുവരെ 2697 പേര്ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതില് 1351 പേര് ഇപ്പോള് ചികിത്സയിലാണ്. 1,25,307 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. 1989 പേര് ആശുപത്രികളില്. ഇന്നു മാത്രം 203 പേരെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 സാമ്ബിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല് സര്വൈലന്സിന്റെ ഭാഗമായി മുന്ഗണനാ വിഭാഗത്തില്പ്പെട്ട 33,559 സാമ്ബിളുകള് ശേഖരിച്ചതില് 32,300 നെഗറ്റീവായിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി.
https://www.facebook.com/Malayalivartha
























