ഉറവിടമറിയാതെ പതിനാലുകാരന് കോവിഡ്; കണ്ണൂര് നഗരം അടച്ചിടാന് ഉത്തരവ്

കണ്ണൂര് നഗരത്തിലെ മുഴുവന് കടകമ്പോളങ്ങളും വ്യാഴാഴ്ച മുതല് പൂര്ണമായി അടച്ചിടാന് ജില്ലാ കളക്ടറുടെ ഉത്തരവ്. കോര്പറേഷനിലെ 51, 52, 53 ഡിവിഷനുകള് ഉള്പ്പെടുന്ന ടൗണ്, പയ്യാന്പലം ഭാഗങ്ങള് അടച്ചിടാനാണ് ഉത്തരവിട്ടതെന്നു ജില്ലാ കളക്ടര് അറിയിച്ചു.
കോര്പ്പറേഷന് പരിധിയില് താമസിച്ചിരുന്ന 14 വയസുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. വിദ്യാര്ഥിക്കു രോഗം ആരില് നിന്നാണ് രോഗം പകര്ന്നതെന്ന് വ്യക്തമല്ല. നിയന്ത്രണങ്ങള് സംബന്ധിച്ച് വ്യാഴാഴ്ച കോര്പറേഷന് സെക്രട്ടറിയും ജില്ലാ പോലീസ് മേധാവിയും നിര്ദേശങ്ങള് നല്കിയ ശേഷം ഉച്ചയ്ക്ക് രണ്ടു മുതലായിരിക്കും നിയന്ത്രണം നിലവില് വരിക. കണ്ണൂരില് ബുധനാഴ്ച നാലു പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേര് വിദേശത്തുനിന്നും ഒരാള് മുംബൈയില്നിന്നും എത്തിയവരാണ്. ഒരാള്ക്ക് സന്പര്ക്കത്തിലൂടെയാണ് രോഗം പകര്ന്നത്.
https://www.facebook.com/Malayalivartha
























