തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് ജൂണ് 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല...സംസ്ഥാനത്ത് സമ്പര്ക്കം മൂലം കൊവിഡ് രോഗവ്യാപനം വര്ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി

തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് ജൂണ് 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല...സംസ്ഥാനത്ത് സമ്പര്ക്കം മൂലം കൊവിഡ് രോഗവ്യാപനം വര്ദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി
തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്രങ്ങളില് ജൂണ് 30 വരെ ഭക്തരെ പ്രവേശിപ്പിക്കില്ല. സംസ്ഥാനത്ത് സമ്പര്ക്കം മൂലം കൊവിഡ് രോഗവ്യാപനം ഉണ്ടാവുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങള് അടയ്ക്കാന് തീരുമാനിച്ചതെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന് വാസു അറിയിച്ചു. പ്രാര്ത്ഥനയ്ക്ക് എത്താന് ആഗ്രഹിക്കുന്ന ജനങ്ങള്ക്ക് സൗകര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രങ്ങള് തുറന്നതെന്നും അങ്ങനെ ചെയ്തപ്പോഴും എല്ലാ ആശങ്കയും അപ്പോഴും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അടക്കം 28 ക്ഷേത്രങ്ങളില് ഓണ്ലൈനായി വഴിപാടുകള് നടത്താനുള്ള സൗകര്യം ഏര്പ്പെടുത്തിക്കഴിഞ്ഞു. ഇപ്പോള്ത്തന്നെ അത് നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇപ്പോഴത്തെ സാഹചര്യത്തില് 100 കോടി രൂപ കൂടി അധിക സഹായം കിട്ടിയാലല്ലാതെ തുടര്ന്നുള്ള മാസങ്ങളില് ദേവസ്വം ബോര്ഡിന് കീഴിലെ ജീവനക്കാര്ക്ക് ശമ്പളവും പെന്ഷനും നല്കാനാവുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്ക്കാരിന് കത്ത് നല്കിയിട്ടുണ്ടെന്നും സര്ക്കാര് സഹായിക്കുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ്പറഞ്ഞു.
https://www.facebook.com/Malayalivartha
























