രാമനാട്ടുകരയില് പ്രവര്ത്തിക്കുന്ന സി.കെ.എസ്. റെക്സിന് ആന്ഡ് ഫര്ണിഷിങ് സ്ഥാപനത്തിന്റെ ഗോഡൗണ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് വന് തീപിടിത്തം

രാമനാട്ടുകരയില് പ്രവര്ത്തിക്കുന്ന സി.കെ.എസ്. റെക്സിന് ആന്ഡ് ഫര്ണിഷിങ് സ്ഥാപനത്തിന്റെ ഗോഡൗണ് പ്രവര്ത്തിക്കുന്ന കെട്ടിടത്തില് വന് തീപിടിത്തം. 40 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബുധനാഴ്ച രാവിലെ ഏഴുമണിക്കാണ് തീപിടിത്തം ഉണ്ടായത്. അപ്ഹോള്സ്റ്ററി വര്ക്കുകള്ക്ക് ഉപയോഗിക്കുന്ന റെക്സിന്, ഫോം, പശ എന്നിവ സൂക്ഷിച്ച കെട്ടിടത്തിലാണ് തീപിടിത്തം.
മീഞ്ചന്തയില്നിന്ന് സ്റ്റേഷന് ഓഫിസര് പി.വി. വിശ്വാസിന്റെ നേതൃത്വത്തില് എത്തിയ മൂന്നു ഫയര് യൂനിറ്റുകള് രണ്ടു മണിക്കൂര് സമയം പ്രവര്ത്തിച്ച് തീ പൂര്ണമായും അണച്ചു.
"
https://www.facebook.com/Malayalivartha
























