മകള് കാമുകനോടൊപ്പം ഒളിച്ചോടിയപ്പോൾ സഹിക്കാനായില്ല... പൂച്ചാക്കല് സ്വദേശിയായ ഇരുപതുകാരി കടന്നുകളഞ്ഞത് 21 വയസുകാരനൊടൊപ്പം ബൈക്കില്! ഒടുവിൽ പോലീസ് സ്റ്റേഷനില് പിതാവിന്റെ ആത്മഹത്യാ ശ്രമം

മകള് കാമുകനോടൊപ്പം ഒളിച്ചോടിയതില് മനംനൊന്തു പിതാവ് പോലീസ് സ്റ്റേഷന് വളപ്പില് ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.
ഇന്നലെ വൈകിട്ടു പൂച്ചാക്കല് പോലീസ് സ്റ്റേഷനിലാണ് നാടകീയരംഗങ്ങളുണ്ടായത്.
പൂച്ചാക്കല് സ്വദേശിയായ ഇരുപതുകാരി ചൊവ്വാഴ്ചയാണ് ആറ്റിങ്ങല് സ്വദേശിയായ 21 വയസുകാരനൊടൊപ്പം ബൈക്കില് കടന്നുകളഞ്ഞത്.
മകളെ കാണാനില്ലെന്നു പിതാവ് പോലീസ് സ്റ്റേഷനില് പരാതി നല്കിയതിനെത്തുടര്ന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിലെത്തിച്ചു.
അപ്പോഴാണ് പിതാവ് സ്റ്റേഷനിലെത്തി ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. ഓടിയെത്തിയ പോലീസുകാര് പിടിച്ചു മാറ്റി.
https://www.facebook.com/Malayalivartha
























