കൊവിഡ് നിരീക്ഷണത്തില് ഇരിക്കെ വാഹനാപകടം;സൈനികനും സൃഹൃത്തിനും ദാരുണാന്ത്യം

കോവിഡ് നിരീക്ഷണ ത്തിൽ ഇരുന്ന സൈനികൻ അപകടത്തിൽ മരിച്ചു. ഡല്ഹിയില് ജോലിചെയ്തിരുന്ന കണ്ണൂര് മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു. കണ്ണൂരിലെ താഴെ കായലോട് ആണ് അപകടം നടന്നിരിക്കുന്നത്. നിരീക്ഷത്തിൽ ആയിരുന്നു സൃഹൃത്തും സൈനികനും ഇരുവരും അപകടത്തിൽ മരിക്കുകയായിരുന്നു . മാവിലായി സ്വദേശി വൈശാഖ് സൃഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. ഇവർ സഞ്ചരിച്ച ബൈക്ക് ചുമരിൽ ഇടിക്കുകയായിരുന്നു.
അതി ദാരുണമായ അപകടമായിരുന്നു സംഭവിച്ചത്. കോവിഡ് നിരീക്ഷണത്തിൽ ഇരിക്കവേ ആണ് ഈ അപകടം നടന്നിരിക്കുന്നത്. വൈശാഖിന്റെ മൃതദേഹം തലശേരി ജനറല് ആശുപത്രിയിലേയ്ക്ക് മാറ്റി.ഇന്ന് പുലര്ച്ചെയോടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്ബിന് സമീപം താഴെ കായലോട് വച്ച് അപകടത്തില്പ്പെടുകയായ്യിരുന്നു. ഒരാഴ്ച മുമ്പായിരുന്നു നാട്ടിലെത്തിയത് . തുടർന്ന് വൈശാഖ് വീട്ടില് നിരീക്ഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha
























