ക്വാറൻറീനിലിരിക്കാതെ കാസർകോട് മുതൽ കുന്നംകുളം വരെ ബസ്യാത്ര;പനിച്ചു വിറച്ചപ്പോൾ ബസിൽ ബഹളം;ഒടുവിൽ ആശുപത്രിയിലേക്ക് ; സഹയാത്രികർ നിരീക്ഷണത്തിൽ

കോവിഡ് എന്നാൽ മാരക ബിപതിനേത്രിയെയുള്ള പോരാട്ടത്തിലാണ് നാം. ജാഗ്രത പാലിക്കണമെന്ന് ആവർത്തിക്കുന്ന സമയത്തും അലസത കാണിക്കുന്നത് വലിയ അപകടത്തിലേക്കാണ് നമ്മുടെ നാടിനെ എത്തിക്കുന്നത്
ഡൽഹിയിൽനിന്നെത്തി ക്വാറൻറീനിൽ കഴിയാതെ കെ.എസ്.ആർ.ടി.സി ബസിൽ യാത്രചെയ്ത കാസർകോട് സ്വദേശി പനികൊണ്ട് വിറച്ച് ബഹളംവെച്ചത് പരിഭ്രാന്തിപരത്തി. ബുധനാഴ്ച വൈകീട്ട് കുന്നംകുളത്താണ് സംഭവം.
പേരാമംഗലത്ത് ബസ് നിർത്തി ഇയാളെ ആരോഗ്യപ്രവർത്തകർക്ക് കൈമാറി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ്.
ജീവനക്കാരുൾപ്പെടെ 10 പേരാണ് ബസിലുണ്ടായിരുന്നത്. ഇവരെ പരിശോധനക്കും ക്വാറൻറീൻ നടപടിക്കുമായി മുളങ്കുന്നത്തുകാവ് കിലയിലേക്ക് കൊണ്ടുപോയി. പിന്നീട് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ച് വീട്ടുനിരീക്ഷണത്തിലേക്ക് മാറ്റി.
നാലുദിവസം മുമ്പാണ് കാസർകോട് സ്വദേശി ഡൽഹിയിൽനിന്ന് എത്തിയത്. ക്വാറൻറീനിലിരിക്കാതെ ഇയാൾ ആലുവയിലേക്ക് യാത്രതിരിക്കുകയായിരുന്നു. ബുധനാഴ്ച ബസിൽ പുറപ്പെട്ട ഇയാൾ കണ്ണൂരിലിറങ്ങി അവിടെ നിന്ന് കോഴിക്കോട് ബസിൽ കയറി.
കോഴിക്കോട്ടുനിന്ന് മറ്റൊരു ബസിൽ കുറ്റിപ്പുറത്തിറങ്ങി. അവിടെനിന്നാണ് കെ.എൽ 15 എ 319 ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറിയത്. കുന്നംകുളത്ത് എത്തിയപ്പോഴാണ് ഇയാൾ തനിക്ക് പനിയും ശ്വാസതടസ്സവുമുണ്ടെന്ന് അറിയിച്ചത്. സംഭവത്തിൽ കാസർകോട് സ്വദേശിക്കെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha
























