Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അന്ത്യചുംബനം നൽകാനോ ഒന്നു തൊടാനോ കഴിഞ്ഞില്ല ; ജനാലയിലൂടെ നോക്കി നിന്ന് അവൾ; മൗനമായി യാത്രാമൊഴി; ബാങ്കിലെ ചില്ലുവാതിൽ തകർന്ന് മരിച്ച ബീനയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; ക്വാറന്റീനിലായതിനാൽ അമ്മയ്ക്ക് നല്കാനാവാതെ അഖില

18 JUNE 2020 11:22 AM IST
മലയാളി വാര്‍ത്ത

അന്ത്യചുംബനം നൽകാനോ ഒന്നു തൊടാനോ കഴിയാതെ ക്വാറന്റീൻ മുറിയിലിരുന്ന് അഖില പ്രിയപ്പെട്ട അമ്മയ്ക്ക് കണ്ണീരോടെ വിട നൽകി. തറവാട്ടുവീടിന്റെ രണ്ടാം നിലയിലെ ജനാലയിലൂടെ അഖില അമ്മയെ അവസാനമായി കണ്ടു.ബാങ്കിന്റെ ചില്ലുവാതിൽ തകർന്നു മരിച്ച ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് നോബിയുടെ ഭാര്യ ബീനയ്ക്ക് (43) നാടിന്റെ അന്ത്യാഞ്ജലി. മംഗളൂരുവിൽ നഴ്സായ മകൾ അഖില അപകടവാർത്ത അറിഞ്ഞു നാട്ടിലെത്തിയ ചൊവ്വാഴ്ച മുതൽ വീടിനു സമീപം തറവാട്ടു വീട്ടിൽ ക്വാറന്റീനിലാണ്. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്മോർട്ടത്തിനു ശേഷം കൊണ്ടുവന്നപ്പോഴും മൃതദേഹം തറവാട്ടു വീട്ടിലെത്തിച്ച് അഖിലയെ കാണിച്ചിരുന്നു.

സംസ്കാരം നടത്തിയ മങ്കുഴി തിരുകുടുംബ ദേവാലയത്തിലേക്ക് ഇന്നലെ രാവിലെ 10ന് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകുമ്പോഴും അഖിലയെ കാണിച്ചു.നോബി–ബീന ദമ്പതികളുടെ 25–ാം വിവാഹവാർഷികദിനത്തിലാണ് ബീനയുടെ സംസ്കാരമെന്നതും യാദൃച്ഛികം. 1995 ജൂൺ 17നായിരുന്നു അങ്കമാലി വേങ്ങൂർ മേനാച്ചേരി കുടുംബാംഗമായ ബീനയെ നോബി വിവാഹം കഴിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ, എൽദോ ഏബ്രഹാം തുടങ്ങിയവരടക്കം ഒട്ടേറെപ്പേർ ആദരാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് തിരുകുടുംബ ദേവാലയത്തിൽ സംസ്കരിച്ചു.
കഴിഞ്ഞ ദിവസമാണ് ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ ദാരുണ സംഭവം ഉണ്ടായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

ബാങ്കിലെ ഗ്ലാസ് ഡോറിന് കട്ടി കുറവാണെന്നാണ് ആരോപണം. കനം കുറഞ്ഞ ചില്ലിന്റെ വാതിൽ അപകടത്തിന് കാരണമായെന്നും വാതിലിൽ ഗ്ലാസ് ഉണ്ടെന്ന് തോന്നുന്ന രീതിയിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിക്കാൻ വൈകി എന്ന ആരോപണവും ബന്ധുക്കൾ ഉന്നയിച്ചു. സംഭവത്തിൽ ബന്ധുക്കൾ അന്വേഷണം ആവശ്യപെട്ടിട്ടുണ്ട്.നിലവാരമില്ലാത്ത ചില്ലുവാതിൽ സ്ഥാപിച്ചതിൽ ബാങ്ക് ഓഫ് ബറോഡ ശാഖയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പരാതി നൽകുമെന്ന് ചില്ലുവാതിൽ പൊട്ടി ഗ്ലാസ് കഷണങ്ങൾ ശരീരത്തിൽ തുളച്ചു കയറി മരിച്ച ബീനയുടെ ബന്ധുക്കൾ പറഞ്ഞു. കനം കുറഞ്ഞ ചില്ലിന്റെ വാതിലാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. കനം കൂടിയ ചില്ലായിരുന്നെങ്കിൽ തകരില്ലായിരുന്നു. വാതിലിൽ ഗ്ലാസ് ഉണ്ടെന്നു തോന്നത്തക്കവിധം സ്റ്റിക്കർ പതിപ്പിച്ചിരുന്നില്ല. 7 അടിയോളം ഉയരത്തിൽ ഒരു കഷണം ഗ്ലാസാണു വാതിലായി ഉപയോഗിച്ചിരുന്നത്. ഡബിൾ ലെയർ ഗ്ലാസുകളോ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടെംപേഡ് ഗ്ലാസുകളോ ഉപയോഗിക്കേണ്ട സ്ഥാനത്തു കനം കുറഞ്ഞ പ്ലെയിൻ ഗ്ലാസ് ഉപയോഗിച്ചാൽ ഇത്തരം അപകടങ്ങളുണ്ടാകാൻ സാധ്യത കൂടും .

യുവതിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും ആരോപണമുണ്ട്. അപകടം നടന്നു 10 മിനിറ്റിനു ശേഷമാണ് 200 മീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിൽ എത്തിച്ചത്. സംഭവം നടന്ന് 5 മിനിറ്റിനു ശേഷമാണു ബീനയെ പുറത്തേക്കു കൊണ്ടു പോകുന്നതെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (2 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (3 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (4 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (7 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (7 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (7 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends