സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം! കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില് കഴിയവേ മരണം ; കണ്ണൂര് സ്വദേശിയായ എക്സൈസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; മട്ടന്നൂർ എക്സൈസ് ഓഫീസ് അടച്ചു; ജീവനക്കാര് ക്വാറന്റൈനില്; ചങ്കിടിപ്പോടെ കണ്ണൂർ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ സ്വദേശി സുനിൽ കെ പിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. മട്ടന്നൂരില് എക്സൈസ് ഡ്രൈവറായിരു ന്നു സുനിൽ കെ പി. സമ്പര്ക്കത്തിലൂടെയാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 13 നാണ് ഇദ്ദേഹത്തെ പനി ബാധിച്ച് ആശുപത്രിയില് പ്രവേശിപ്പിച്ചത്. പടിയൂര് സ്വദേശി സുനില്കുമാർ ) പരിയാരം മെഡിക്കല് കോളേജില് വച്ചായിരുന്നു മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം 21 ആയി ഉയര്ന്നിരിക്കുകയാണ് . കണ്ണൂരിൽ സമ്പർക്കത്തിലൂടെ രോഗം പടരുന്ന അതിരൂക്ഷമായ സാഹചര്യമാണ് നിലവിൽ ഉള്ളത്. മൂന്നു ദിവസം മുന്പായിരുന്നു സുനിൽകുമാറിനെ പരിയാരം മെഡിക്കല് കോളേജില് പ്രവേശിപ്പിച്ചത്. തുടര്ന്ന് ന്യൂമോണിയ ഉള്പ്പെടെയുള്ള അസുഖങ്ങള് ഉണ്ടായി. ഇന്നലെ വൈകിട്ട് മുതല് സുനില്കുമാറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയായിരുന്നു.
ഇന്ന് രാവിലെ വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. എന്നാല് ജീവന് രക്ഷിക്കാനായില്ല. മട്ടന്നൂര് എക്സൈസ് ഓഫീസിലെ ജീവനക്കാരനാണ് സുനില്കുമാര്. ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്ന്ന് മട്ടന്നൂര് എക്സൈസ് ഓഫീസ് അടയ്ക്കുകയും 18 ജീവനക്കാര് ക്വാറന്റീനില് പോകുയും ചെയ്തിരുന്നു.സുനില്കുമാറിന് നേരത്തെ രോഗങ്ങള് ഉണ്ടായിരുന്നതായി സൂചനയില്ല. സുനിൽകുമാറിന് എവിടെവെച്ചാണ് കോവിഡ് ബാധയുണ്ടായത് എന്ന കാര്യം വ്യക്തമല്ല. കര്ണാടക മേഖലയില്നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും ഇയാളുമായി കണ്ണൂര് ജില്ലാ ആശുപത്രിയില് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു. ആശുപത്രിയില് വെച്ചോ പ്രതിയില്നിന്നോ ആവാം രോഗബാധയുണ്ടായത് എന്ന നിഗമനത്തില് അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























