വീണ്ടും പാളയത്തില് പടയൊരുക്കവുമായി സി.പി.ഐ... വൈദ്യുതി ബില് വിഷയത്തില് സര്ക്കാരിനെ വിമര്ശിച്ച് സി.പി.ഐ രംഗത്ത്, വൈദ്യുതി ബില്ലിംഗ് സംബന്ധിച്ചിട്ടുള്ള വിവാദങ്ങള് സര്ക്കാര് മുഖവിലക്കെടുക്കുന്നില്ലെന്ന ആരോപണവുമായി എല്.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ

എല്.ഡി.എഫ് പാളയത്തില് നിന്നും വീണ്ടും എതിര് സ്വരമുയര്ത്തി സി.പി.ഐ രംഗത്തെത്തി. ഇത്തവണ വൈദ്യുതി ബില് വിഷയത്തിലാണ് സര്ക്കാരിന്റെ നിലപാടിനെതിരെ സി.പി.ഐ രംഗത്ത് എത്തിരിക്കുന്നത്. വൈദ്യുതി ബില്ലിംഗ് സംബന്ധിച്ചിട്ടുള്ള വിവാദങ്ങള് സര്ക്കാര് മുഖവിലക്കെടുക്കുന്നില്ലെന്നാണ് എല്.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐയുടെ ആരോപണം
കോണ്ഗ്രസ്, ബി.ജെ.പി ഉള്പ്പെടുള്ള പ്രതിപക്ഷ കക്ഷികള് കെ.എസ്.ഇ.ബിയുടെ അധിക വൈദ്യുതി ബില്ലിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഭരണപക്ഷത്തുനിന്നുള്ള രാഷ്ട്രീയ പാര്ട്ടികൂടി വിമര്ശനവുമായി രംഗത്തെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
ലോക്ഡൗണ് കാലത്തെ വൈദ്യുതി ബില്ലിലുണ്ടായ വര്ധനവ് ജനരോഷമാണുയുണ്ടാക്കിയതെന്ന വിലിയിരുത്തലിലാണ് സി.പി.ഐ നേതൃത്വം.
സര്ക്കാര് ഈ വിഷയത്തെ ഗൗരവത്തോടെ കാണാത്തത് പ്രതിപക്ഷപാര്ട്ടികള്ക്ക് കൂടുതല് ശക്തി പകര്ന്നു. ഈ സാഹചര്യത്തില് സര്ക്കാര് എത്രയും വേഗം പ്രശ്നത്തെ ഗൗരവത്തിലെടുക്കമെന്നാണ് സി.പി.ഐയുടെ ആവശ്യം. വിഷയത്തില് കെ.എസ്.ഇ.ബിയെ ന്യായികരിക്കുന്ന നിലപാടാണ് സര്ക്കാരും സി.പി.എം നേതാക്കളും സ്വീകരിച്ചത്.
എല്.ഡി.എഫ് സര്ക്കാരിന് നേതൃത്വം നല്കുന്ന സി.പി.എമ്മിനെതിരെ ലോക്ഡൗണ് കാലത്തു തന്നെ ഇത് മൂന്നാം തവണയാണ് സി.പി.ഐ എതിര് സ്വരമുയര്ത്തുന്നത്. നേരത്തെ പമ്പയിലെ മണല് നീക്കം ചെയ്യുന്ന വിഷയത്തിലും അതിരപ്പിള്ളി പദ്ധതിക്ക് എന്.ഒ.സി നല്കിയ വിഷയത്തിലും പ്രത്യക്ഷമായി തന്നെ സി.പി.ഐയിലെ മുതിര്ന്ന നേതാക്കള് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കൂടാതെ സര്ക്കാരിന്റെ മറ്റു ചില നിലപാടുകളിലും പ്രവര്ത്തനത്തിലും സി.പി.ഐക്കുള്ള അഭിപ്രായവ്യത്യാസം മാധ്യമങ്ങളില് വാര്ത്തയാകുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























